പ്രദീപ് രംഗനാഥൻ ഒരു അൽഭുതമാണ്..ആരുടെയും സഹായമില്ലാതെ സ്വന്തമായി ചിത്രീകരിച്ചു സ്വന്തമായി അഭിനയിച്ച് സ്വന്തമായ എഡിറ്റ് ചെയ്തു കൊണ്ട് വിസ്മയിച്ച ആളെ ജയം രവി എന്ന നടൻ തിരിച്ചറിഞ്ഞു അവസരം കൊടുക്കുന്നു. കോമാളി എന്ന ചിത്രം കോടികൾ വാരിയപ്പോൾ ശുക്രദശ തെളിഞ്ഞു..
പിന്നീട് ലൗ ടുഡേ,ഡ്രാഗൺ എന്നീ വ്യതസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന വിഷയത്തിലൂടെ തമിഴകം കീഴടക്കിയ അദ്ദേഹത്തിൻ്റെ പുതിയ സിനിമ ഡൂഡ് ഇപ്പൊൾ തന്നെ ദീപാവലി ബ്ലോക്ക് ബസ്റ്റർ ആയി കഴിഞ്ഞു.
ജാതിയും,പ്രേമവും,ഫ്രണ്ട്ഷിപ്പ് ഒക്കെ തമിഴകത്തിന് ഇഷ്ടപെട്ട വിഷയം ആയതുകൊണ്ട് തന്നെ ഇവയൊക്കെ കൂട്ടിക്കലർത്തി റൊമാൻ്റിക് സിനിമയാണ് കീർത്തീസ്വരൻ എന്ന പുതിയ സംവിധായകൻ മമിത ബൈജുവിനെ അദ്ദേഹത്തിൻ്റെ പെയർ ആക്കി പറഞ്ഞിരിക്കുന്നത്.
വിഷയത്തിന് പുതുമ ഇല്ലെങ്കിലും അത് സഞ്ചരിക്കുന്ന വഴി പുതുമ നിറഞ്ഞതാണ്.നമ്മൾ മലയാളത്തിൽ അടക്കം കണ്ട് പഴകിയ ഫ്രണ്ട് ഷിപ്പ് വഴിമാറി പ്രേമം ആകുന്നതും അത് വേണോ വേണ്ടയോ എന്ന തീരുമാനവും അതിനിടയിൽ ഉണ്ടാകുന്ന കടമ്പകളും ഒക്കെ രസകരമായി പറഞ്ഞിട്ടുണ്ട്..അതിനിടയിൽ വരുന്ന അഭ്യശങ്കറിൻ്റെ പാട്ടും ബി ജിഎം ഒക്കെ സിനിമയെ വേറൊരു ലെവലിൽ കൊണ്ട് പോകുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment