കാടും അതിലെ ജീവജാലങ്ങളും പ്രകൃതിക്ക് ,അതിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ളതാണ്.. കാട്ടുമൃഗങ്ങളുടെ വാസസ്ഥങ്ങൾ കയ്യേറി തന്നെയാണ് പലരും വീടും സ്വത്തും സ്വരുക്കൂട്ടി വെച്ചിരിക്കുന്നത്.
വാസസ്ഥലവും അവർക്ക് വേണ്ട ഭക്ഷണവും മനുഷ്യൻ്റെ കടന്നു കയറ്റം കൊണ്ട് നഷ്ടപ്പെട്ടപ്പോൾ ജീവജാലങ്ങൾ മനുഷ്യൻ കാട് വെട്ടിത്തെളിച്ച് ഉണ്ടാക്കിയ നാട്ടിലേക്ക് വന്നു തുടങ്ങി.വീട് നശിപ്പിച്ചു കൃഷി നശിപ്പിച്ചു എന്നൊക്കെ പറഞ്ഞു മനുഷ്യർ അവയെ വീണ്ടും കൊല്ലാകൊല ചെയ്യുന്നു.മനുഷ്യൻ്റെ ആർത്തിയും അഭിനിവേശവും ശരിക്കും പകർത്തിയിട്ടുണ്ട്.
അങ്ങിനെ നമ്മുടെ ഇടയിൽ പലരുണ്ട് എങ്കിലും ചുരുക്കം ചിലരുണ്ട് പ്രകൃതിയെയും മൃഗങ്ങളെയും നോവിക്കാതെ ജീവിക്കുന്ന ആൾകാർ..അവരുടെ കൂടി കഥയാണ് വനം പറയുന്നത്.
ഫൈൻ ആർട്സ് കോളേജിലെ ഒരു മുറിയിൽ അടിക്കടി ദുർമരണങ്ങൾ നടക്കുന്നു..അതിൻ്റെ കാരണം തേടി ആ റൂമിലെ അവസാന താമസക്കാരനും പ്രോജക്ട് ചെയ്യാനും കൂടെ കോളേജിലെ ബാല്യകാല സുഹൃത്തിനെ കാണുവാനും വന്ന പെണ്ണ് സുഹൃത്തും നടത്തുന്ന അന്വേഷണവും അവർക്ക് ബോധ്യപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
താരതമെന്യ പുതുമുഖങ്ങൾ നിറഞ്ഞ ഈ തമിഴു ചിത്രത്തിൽ മലയാളത്തിലുള്ള അനുസിത്താര കൂടി അഭിനയിക്കുന്നു.രണ്ടു കാല ഘട്ടത്തിലെ കഥപറയുന്ന ചിത്രം ക്ലൈമാക്സിൽ നമ്മെ ചെറുതായെങ്കിലും ഞെട്ടിക്കുന്നു.
പ്ര .മോ. ദി .സം
No comments:
Post a Comment