പാലായനം വേദനയാണ്..നമ്മൾ ജനിച്ചു വളർന്ന നാട്ടിൽ നിന്നും പലകാരണങ്ങൾ കൊണ്ട് പാലായനം ചെയ്യേണ്ടി വരും..വിദ്യാഭ്യാസത്തിന്,ജോലിക്ക്,പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഒഴിവാകാൻ അങ്ങിനെ പലതരം കാരണങ്ങൾ ഉണ്ടാകും.അതൊക്കെ നമ്മൾ അറിഞ്ഞ് കൊണ്ടു ചെയ്യുന്ന കുടിയെറ്റങ്ങൾ..
എന്നാല് സ്വന്തം ജീവന് മറ്റുള്ളവരാൽ ഭീഷണി ആകുമ്പോൾ ,നമ്മുടെ വേണ്ടപ്പെട്ടവർ അവരുടെ കൈ കൊണ്ട് കൊല്ലപ്പെടുമ്പോൾ നമ്മുടെ പാലായനം ഒരിക്കലും മനസ്സുകൊണ്ട് അംഗീകരിച്ചത് ആകില്ല.അത് ഒരു തരം തുരത്തൽ ആണ്...ബലപ്രയോഗം കൊണ്ടുള്ള തുരത്തൽ..
തൊണ്ണൂറുകളിൽ ഇന്ത്യയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച കാശ്മീരിൽ നിന്ന് "വർഗ്ഗീയ വാദികളുടെ " കയ്യേറ്റവും ആക്രമണവും മൂലം പാലായനം ചെയ്യെപ്പെട്ട കാശ്മീരി പണ്ഡിറ്റ് കളുടെ ദുരന്തകഥയാണ് ,വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം പറയുന്നത്.
കാശ്മീരിൽ പാകിസ്താൻ്റെ കൈകടത്തൽ ഉണ്ടായപ്പോൾ അവിടുത്തെ ജനങ്ങൾക്ക് ഒക്കെ സ്വർഗരാജ്യം നരകമായി മാറുന്നു. അതിൽ മതത്തിൻ്റെ കൈകടത്തൽ കൂടി ഉണ്ടാകുമ്പോൾ അവിടെ ഉടലെടുക്കുന്നത് വർഗീയത ആയിരിക്കും..അത് എളുപ്പത്തിൽ കത്തി പടരാവുന്നത് ആണെന്ന് ചിലർ എളുപ്പം തിരിച്ചറിയുന്നു.
അവരൊക്കെ ഇന്നും "വിജയിച്ചു" തന്നെ നിൽക്കുമ്പോൾ നാടും വീടും ദേശവും സഹോദരങ്ങളും നഷ്ട്ടപെട്ട പണ്ടിററ്കൾ ഇന്നും നീതിക്ക് വേണ്ടി അലയുന്നു.
പ്ര.മോ.ദി.സം
www.promodkp.blogspot.com
No comments:
Post a Comment