മോഹൻലാൽ എന്ന താരത്തെ ഉപയോഗപ്പെടുത്തി വലിയ വിജയങ്ങൾ കൊണ്ടുവരുന്ന സംവിധായകർ അനേകം ഉണ്ട്. എന്നാൽ മോഹൻലാൽ എന്ന നടനെ സമർത്ഥമായി ഉപയോഗിക്കുവാൻ അറിയുന്ന ചില സംവിധായകർ മാത്രമാണ് നമുക്കുള്ളത് ..അതിൽ ജീത്തു ജോസഫ് പന്തിയിൽ തന്നെ ഉണ്ട്.
സിബിഐ മാരണം ആറാമത് പടച്ചു വിടുന്നതിന് മുൻപ് മധുവും സ്വാമിയും പോയി ജീത്തു ജോസഫിനെ ഒന്ന് കാണണം.അല്ലാത്ത പക്ഷം അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഒക്കെ ഒന്ന് റഫർ ചെയ്യണം..സമയം ഉണ്ടെങ്കിലും ഈഗോ കാരണം ഇല്ല എന്ന് വിശ്വസിക്കുന്നു ഇല്ലെങ്കിൽ ഈ ചിത്രം എങ്കിലും..
ഒരു കുറ്റാന്വേഷണ ചിത്രം മടുപ്പ് കൂടാതെ ത്രില്ലടിപ്പിച്ച് എങ്ങിനെ ഉണ്ടാക്കാം എന്ന് അദ്ദേഹം മനസ്സിലാക്കി തരും..പണ്ടെങ്ങോ ഒരു ചക്ക വീണു മുയല് ചത്ത രീതി വെച്ച് ഈ കാലത്ത് പടം എടുക്കരുത് എന്ന് രണ്ടു പേരുടെയും മനസ്സിൽ ഉണ്ടായിരിക്കണം.
ബാച്ചിലർ പാർട്ടിക്ക് വേണ്ടി റിസോർട്ടിൽ തങ്ങുന്ന പതിനൊന്നു പേരിൽ ഒരംഗം മരിക്കുന്നതും ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നുള്ള പന്ത്രണ്ടാമൻ്റെ അന്വേഷണം ആണ് രണ്ടു മണിക്കൂർ നാല്പത്തി അഞ്ച് മിനിട്ട് ഉള്ള ചിത്രം ത്രിൽ അടുപ്പിക്കുന്നത്. ചില സമയത്ത് ആ പന്ത്രണ്ടാമൻ നമ്മൾ ആണോ എന്ന് വരെ കരുതി പോകും.അതുകൊണ്ട് നമ്മുടെ മനസ്സും ഒരു അന്വേഷണം നടത്തും.
ഇനി ഒരു ഫ്രണ്ട്സ് ആൻഡ് ഫാമലി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുവാൻ നമ്മളൊക്കെ ചിലപ്പോൾ ഭയപ്പെടും...കാരണം ചിത്രം കണ്ടാൽ മനസ്സിലാകും..പിന്നെ മറ്റൊന്ന് ഓർമിപ്പിക്കുന്നത് അടിച്ചു പൊളിക്കാൻ പോയാൽ അത് നടത്തി തിരിച്ചു വരണം അല്ലാതെ റിസ്ക് പിടിച്ച കളി കളിച്ചു യാത്ര കൊഞാട്ട ആക്കരുത്.എന്നാലും ചെറു കൂട്ടത്തിനിടയിൽ ഇത്രയും "അവിഹിതങ്ങൾ" എന്നത് ഉലകം അറിയാത്ത പലരെയും ഞെട്ടിക്കുന്നു ..യാഥാർത്ഥ്യം ആണെങ്കിൽ കൂടി...
പ്ര .മോ .ദി .സം
No comments:
Post a Comment