കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമപ്രകാരം പതിനഞ്ച് വർഷം കഴിഞ്ഞാൽ വണ്ടി പൊളിച്ചു കളയണം...നിർകർഷിക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് ഒക്കെ പാസായാൽ വീണ്ടും ഒരു അഞ്ചു വർഷം കൂടി "തള്ളി" നീക്കാം..
സത്യൻ അന്തിക്കാട് ,ജയറാം,ഇക്ബാൽ കുറ്റിപ്പുറം ഒക്കെ ഇതുപോലെ കാലഹരണപെട്ട് ആരുടെയൊക്കെയോ സഹായം കൊണ്ട് തള്ളി നീക്കുകയാണ് കരിയർ എന്നാണ് "മകൾ" തെളിയിക്കുന്നത്.
മീരാജാസ്മിൻ ,ജയറാം ടീമിൻ്റെ വമ്പിച്ച തിരിച്ചു വരവ് ആയിരിക്കും എന്ന് വിചാരിച്ച ചിത്രം പ്രേക്ഷക മനസ്സിൽ അമ്പെ പാളി പോയല്ലോ എന്ന ചിന്ത മാത്രമാണ് സൃഷ്ടിക്കുന്നത്..രണ്ടു പേർക്കും തിരിച്ചു വരണം എങ്കിൽ വല്ലതും ചെയ്യാൻ വേണ്ടെ...എങ്കിലും മകൾ ആയി വന്ന കുട്ടി തകർത്തു.
ആവർത്തനം ആണെങ്കിൽ പോലും മുൻ സത്യൻ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നന്മയും ഹാസ്യവും ചെറു സന്ദേശവും ഒന്നും ഇല്ലാത്ത "മകൾ" ഒ റ്റീ ടീ റീലീസ് ആയിരുന്നുവെങ്കിൽ രക്ഷപെട്ടു പോകുമായിരുന്നു.ഹാസ്യങ്ങൾ ഒക്കെ സ്വാഭാവികമായി വന്നു പോകുന്ന സത്യൻ ചിത്രങ്ങൾ എന്നും കുടുംബ സദസ്സിനു ഹരമായിരുന്നു..ഇതിൽ പലതും സൃഷിക്കുകയാണ് അത് മുഴച്ചു നിൽക്കുന്നത് വ്യക്തമായി കാണാം.
ഒരച്ഛൻ്റെയും മകളുടെയും സ്നേഹം മുൻപ് പല ചിത്രങ്ങൾ പറഞ്ഞു പോയത് കൊണ്ടായിരിക്കും അവരുടെ പിണക്കങ്ങൾ കാട്ടി വേറിട്ട
കഥയായി പറയാൻ ശ്രമിച്ചതും പാളി പോയതും..
പതിനഞ്ച് വർഷം കഴിഞ്ഞ് ഫിറ്റ്നസ് എടുത്ത വണ്ടികളിലും പുതിയതിനെകാളും ഗംഭീര പെർഫോമൻസ് കാഴ്ചവെക്കുന്ന ത് ഉണ്ടാവാം. അടുത്ത അവസരത്തിൽ എങ്കിലും ഈ ചീത്തപ്പേര് കളയാൻ ശ്രമിച്ചാൽ നല്ലത്
പ്ര .മോ. ദി. സം
No comments:
Post a Comment