ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച നടൻ ആണ് മമ്മൂട്ടി..പക്ഷേ അദ്ദേഹത്തിന് തൻ്റെ നടന വൈഭവം സമർഥിക്കാൻ അവസരങ്ങൾ കിട്ടുന്നത് വളരെ വളരെ വിരളമായി മാത്രം. അത് കൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങൾ അദ്ദേഹം പരമാവധി മുതലാക്കുന്നുമുണ്ട്.
"പുഴു" കണ്ടാൽ മതി... മമ്മൂട്ടിയുടെ പ്രതിഭ വർഷങ്ങൾക്കു ശേഷം അടയാളപ്പെടുത്തിയ ചിത്രം.
വിജയ്, അജിത്ത്, അല്ലു ചിത്രങ്ങൾ കേരളത്തിൽ മലയാള സിനിമയെ വെല്ലുവിളിച്ച് ഹിറ്റുകൾ കൊണ്ടാടുംപോൾ മലയാള സിനിമയും അങ്ങിനെ ഉള്ള അ"വിശ്വാസ" കഥകൾ അവതരിപ്പിക്കേണ്ട അവസ്ഥ വരുന്നു . മൈക്ക്ളപ്പൻ ആയും പോക്കിരി രാജയായും സേതുരാമയ്യർ ആയും നടനെന്ന നിലയിൽ അദ്ദേഹത്തിനു
വലിയ ഗുണമില്ലാത്ത ചിത്രങ്ങൾ അഭിനയിക്കേണ്ടി വരുന്നത് അത് കൊണ്ടാണ് ..
ഇത്തരം "ഓഫ് ബീറ്റ്" ചിത്രങ്ങൾ അത് കൊണ്ട് തന്നെ ഈ കാലത്ത് തിയേറ്ററിൽ ആളുകൾ കാണില്ല എന്ന ഉത്തമ ബോധം ഉള്ളത് കൊണ്ടാണ് പലർക്കും അനുഗ്രഹമാകുന്ന ഒ ടീ ടീ റീലീസ് പുഴുവിന് ഉണ്ടായിരിക്കുന്നത്.
എല്ലാവരെയും സ്നേഹിക്കുന്നു എങ്കിലും താൻ തീരുമാനിക്കുന്നത് നടക്കണം എന്ന ചിന്തയിൽ മറ്റുള്ളവരെ പരിഗണിക്കാതെ തൻ്റെ ഇഷ്ട്ടം അടിച്ചേൽപ്പിക്കുന്ന "കുട്ടൻ" ആയി മമ്മൂട്ടി കസറി. നമ്മുടെ സമൂഹത്തിലെ ചില "അനാചാരങ്ങൾ " തുറന്നു കാട്ടുവാൻ ശ്രമിക്കുന്നുണ്ട്..ഈ കാലത്തും കുട്ടനെ പോലെയുള്ള ആൾകാർ ഉണ്ടാകുമോ എന്ന സംശയം" സമസ്ത" യിലെ "പുണ്യാളൻ" പബ്ലിക് ആയി കാണിച്ചു തന്നത് ഈ സിനിമ ഇറങ്ങുന്നതിനു മുൻപേ ആയത് കൊണ്ട് വിശ്വസനീയമാണ്.
ഇതിലെ കഥാപാത്രം പറയുന്നത് പോലെ
മനുഷ്യൻ്റെ എല്ലാ ശീലങ്ങളും മാറ്റുവാൻ പറ്റില്ല..പുകവലി പോലെയുള്ള ശീലമൊക്കെയല്ലെ മാറ്റാൻ പറ്റൂ..
പ്ര .മോ. ദി .സം
www.promodkp.blogspot.com
No comments:
Post a Comment