ഒരു സിനിമയായാൽ നമ്മളെ ബോറടിപ്പിക്കാതെ ചിരിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും രസിപ്പിക്കുവാനും കഴിയുന്ന ഒന്നാന്തരം എൻ്റർടൈനർ ആയിരിക്കണം.അങ്ങിനെ സിനിമ ഒരുക്കുന്നതിൽ പത്മകുമാർ മിടുക്കനുമാണ്.
സുരാജ് അതുല്യ നടനാണ്..ഈ അടുത്ത കാലത്ത് അസംഖ്യം അപാര പെർഫോമൻസ് നിറച്ച സുരാജ് സിനിമകൾ നാം കണ്ടു.ഈ ചിത്രത്തിൽ അസാധ്യ അഭിനയത്തിന് പുറമെ സംഘടന രംഗങ്ങളിലെ അതുല്യ പ്രകടനം അദ്ദേഹം അതിലെ പ്രാഗത്ഭ്യം കൂടി നമുക്ക് മനസ്സിലാക്കി തരുന്നു.
പരോൾ കാലാവധി കഴിഞ്ഞും മുങ്ങി നടക്കുന്ന കൊലകേസ് പ്രതിയെ പിടികൂടാൻ സ്വന്തം ഭാര്യ പ്രസവത്തിന് അഡ്മിറ്റ് ആയ അവസരത്തിൽ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ രണ്ടു മനസ്സോടെ പോകുന്നതും പ്രതിയെ പിടികൂടി വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം കാണിക്കുന്നത്.
ഇന്ദ്രജിത് എന്ന മലയാള സിനിമ ഉപയോഗിക്കാൻ മറന്ന് പോയ നടൻ്റെയും സുരാജിൻ്റെയും നായിക അദ്തിയുടെയും പ്രകടനവും ഒരിക്കലും ചിന്തിക്കാത്ത ക്ലൈമാക്സും ആണ് ചിത്രത്തിൻ്റെ ജീവൻ..
ഓരോ രംഗങ്ങളും ആകാംഷ നിറച്ചു നല്ലൊരു സിനിമ സമ്മാനിച്ച അണിയറപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു.തിയേറ്ററിൽ പോയി തന്നെ കണ്ടാൽ മാത്രമേ ഈ ത്രില്ലർ കൂടുതൽ ആസ്വാദനം നൽകുകയുള്ളൂ..ഇത്തരം ചിത്രങ്ങൾ ആണ് വിജയിക്കേണ്ടത്..അത് പ്രേക്ഷകർ തന്നെ തീരുമാനിക്കണം
പ്ര.മോ.ദി.സം
No comments:
Post a Comment