Sunday, May 29, 2022

ജോൺ ലൂഥർ

 



നവാഗത സംവിധായകനായ അഭിജിത്ത് എഴുതി സംവിധാനം ചെയ്ത ജയസൂര്യ നായകൻ ആയുള്ള ജോൺ ലൂഥർ  നമുക്ക് നല്ല ഒരു തില്ലർ അനുഭവം നൽകുന്നു.


ഹൈറേഞ്ച് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജോൺ ജോലിയിൽ പതിവിൽ കൂടുതൽ ആത്മാർഥത ഉള്ള ആളാണ്..ഓരോ കേസന്വേഷണം കഴിയുമ്പോഴും പരിക്ക് പറ്റുന്ന അദ്ദേഹത്തിൻ്റെ പോലീസ് ജോലി വീട്ടുകാർക്ക് ഇഷ്ടമല്ല.




 സിനിമകളിലെ സൂപർമാൻ പോലീസ് വേഷമല്ല ജയസൂര്യ ചെയ്തിരിക്കുന്നത്. ഒരു അടി കൊടുക്കുമ്പോൾ നാലടി തിരിച്ചു കിട്ടുന്ന സാധാരണ മനുഷ്യൻ തന്നെയാണ് .അതുകൊണ്ട് പതിവ് പോലീസ് ഗിമിക്കുകൾ പ്രതീക്ഷിക്കരുത്.



പെങ്ങളുടെ എൻഗേജ്മെൻ്റിൻ്റെ തലേ ദിവസം നടക്കുന്ന ഒരു റോഡ് ആക്സിഡൻ്റ് അന്വേഷിക്കാൻ എത്തുന്ന ജോണിന് പിടികിട്ടാത്ത വള്ളിയായി ആ കേസ് മാറുന്നതും കേസന്വേഷണത്തിൽ പല പ്രശ്നങ്ങൾ നേരിടുന്നതും ത്രില്ലർ മൂഡിൽ അന്വേഷണം മുന്നോട്ടു കൊണ്ട്  പോകുന്നതും നമ്മളെ അക്ഷമരായി പിടിച്ചിരുത്തുന്നതും സംവിധായകൻ്റെ വിജയമാണ്.



എടുത്ത് പറയേണ്ട മറ്റൊന്ന്  ഷാൻ റഹ്മാൻ്റെ ബാക് ഗ്രൗണ്ട് മ്യൂസിക് കൂടി ആണ് അത് സിനിമ ആസ്വദിക്കുവാൻ വളരെ സഹായിക്കുന്നുണ്ട്.പതിവ് പോലെ ഷാൻ പാട്ടുകളും നന്നായി ചെയ്തിട്ടുണ്ട്.



പതിവ് ശൈലിയിൽ തന്നെയാണ് ചിത്രം എടുത്തിരിക്കുന്നത് എങ്കിലും ചില സ്ഥലങ്ങളിലെ കഥയുടെ ഗതി മാറ്റം നല്ല അനുഭവം നൽകുന്നു.നിങൾ ഒരു ജയസൂര്യ ഫാൻ ആണെങ്കിൽ എന്തായാലും ചിത്രം ഇഷ്ടപ്പെടും.



എങ്കിലും ഒരു സംശയം  സിനിമ കഴിഞ്ഞാൽ പലർക്കും ബാക്കി ഉണ്ടാകും . കേസന്വേഷണത്തിന് അത്യാവശ്യമായ" ചെവികൾ" പൂർണമായും ഫിറ്റ് അല്ലാത്ത ഒരാളെ കേരള പോലീസ് കേസ് അന്വേഷിക്കാൻ വിടുമോ? വിട്മായിരിക്കും...നമ്മൾ പോലീസിൽ അല്ലാത്തത് കൊണ്ട് അറിയാത്തത് ആയിരിക്കും..അത് കൊണ്ടാകും നമ്മുടെ നാട്ടിൽ തന്നെ പല കേസുകളും വഴിമുട്ടി നിൽക്കുന്നതും...എല്ലാവരും ജോൺ ലൂഥർ ആയി കൊള്ളണം എന്നില്ലലോ...


പ്ര .മോ. ദി. സം

No comments:

Post a Comment