Monday, May 2, 2022

ജൽസ

 




നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ കുട്ടികൾക്ക്, അച്ഛനമ്മമാർക്ക് പരിചരണം നൽകുവാൻ നമ്മൾ ആരെയെങ്കിലും വീട്ടിൽ നിർത്തും.അവർ കുടുംബത്തിലെ അംഗത്തെ പോലെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യും..പലർക്കും അവിടുത്തെ കുട്ടികൾ സ്വന്തം കുട്ടികളെ പോലെ ആയിരിക്കും.





താര എന്ന മാധ്യമ പ്രവർത്തകയുടെ വീട്ടിൽ റുക്സാന അങ്ങിനെ ആയിരുന്നു.മനോവൈകല്യമുള്ള കൊച്ചിനേ  അവള് നല്ലൊരു അമ്മയായി തന്നെ പരിചരിച്ചു.അവള് ഉള്ളപ്പോൾ തൻ്റെ ടെൻഷൻ ഒന്നും അറിയാത്തത് കൊണ്ട് താരക്കും അവളെ വലിയ കാര്യമായിരുന്നു.






ജോലി കഴിഞ്ഞ് വരുമ്പോൾ ഉള്ള താരയുടെ ഒരു കാർ അപകടം രണ്ടു  കുടുംബത്തിൻ്റെ കാര്യം ആകെ മാറ്റി മറിക്കുകയാണ്. അപകടത്തിൽപെട്ടത് റുക്സാന യുടെ മകൾ ആയിരുന്നു.എന്നാല് പെട്ടെന്നുള്ള വെപ്രാളത്തിൽ  അതൊന്നും ശ്രദ്ധിക്കാതെ അവള് അവിടെ നിന്നും രക്ഷപ്പെടുന്നു.






പിറ്റേന്ന് കാര്യം മനസ്സിലായ അവർ എല്ലാ ഉന്നത മെഡിക്കൽ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു എങ്കിലും റുക്സാന യില് നിന്നും അപകട പെടുത്തിയത് താനാണ് എന്ന വിവരം മറച്ചു വെക്കുന്നു .




വഴിയേ സത്യം മനസ്സിലാക്കുന്ന റുക്സാന എന്തൊക്കെ ചെയ്യുന്നു എന്നതാണ് സിനിമ പിന്നീട് പറയുന്നത്..ബോളിവുഡ് പതിവ് ബഹളത്തിൽ നിന്നും ഒഴിഞ്ഞു നിന്നു  ഇത്തരം ധാരാളം സിനിമകൾ വരുന്നത് സ്വാഗതർഹമാണ്


പ്ര .മോ. ദി .സം


No comments:

Post a Comment