സൗത്ത് ഇന്ത്യൻ സിനിമയുടെ തേരോട്ടത്തിനിടയിൽ ലങ്ക പോലെ ബോളിവുഡ് കത്തിയമരുമ്പോൾ ഏറെ പ്രതീക്ഷയോടെ എത്തിയ ഒരു മെഗാസ്റ്റാർ / സൂപ്പർ താര സിനിമ ബോക്സ് ഓഫീസിൽ തകർന്നു തരിപ്പണമായി നൂറു കോടിയോളം നഷ്ടം വന്നു എന്ന് റിപ്പോർട്ട് ചെയ്യണമെങ്കിൽ ആ സിനിമ അത്രക്ക് കാണാൻ കൊള്ളാത്തത് ആയിരിക്കണം.
എന്നാല് മെഗാസ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരണും തകർത്ത എല്ലാവിധ തെലുങ്ക് മസാലയും ഉള്ള " ആചാര്യക്ക് " എന്ത് പറ്റി എന്ന നടുക്കത്തിൽ ആണ് ടോളി വുഡ്.അത്രക്ക് മോശം പടം ഒന്നും അല്ല..അത്യാവശ്യം കാണാൻ പറ്റിയ സിനിമ തന്നെയാണ്.
അടിപൊളി വിസ്മയമായ സെറ്റ്...ചിരഞ്ജീവി , രാം ചരൺ തീപാറുന്ന സ്റ്റണ്ട് രംഗങ്ങൾ,പിന്നെ പതിവ് തെലുങ്ക് കോംബിനേഷൻ ആയ അടി ,ഡാൻസ്,പാട്ട്...ഐറ്റം സോങ്, ..എന്നിട്ടും എന്ത് പറ്റി?
ഇതിലെ നായികയുടെ പടങ്ങൾ തുടർച്ചയായി മൂന്നെണ്ണം ഇതടക്കം ബോക്സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്.അതാവട്ടെ മൂന്നിലും സൂപ്പർ സ്റ്റാറുകൾ തന്നെ നായകന്മാർ ആയിട്ടും.വിജയ്,ചിരഞ്ജീവി/രാം ചരൺ,പ്രഭാസ്..അത് കൊണ്ട് പാവത്തിനെ " ബോക്സ് ഓഫീസ് ദുരന്ത നായിക " യായി ഏറെ അന്ധ വിശ്വാസം ഉള്ള സിനിമ മേഖല കണക്കാക്കിയേക്കും.
RRR എന്ന കോടി കിലുക്കമുള്ള സിനിമക്ക് ശേഷം വന്ന ഈ മൾട്ടിസ്റ്റാർ ചിത്രം അച്ഛനും മകനും നിർമാതാവിനും വലിയ ക്ഷീണം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്ര .മോ .ദി .സം
No comments:
Post a Comment