കണ്ടിട്ട് ദിവസങ്ങൾ കഴിഞ്ഞു എങ്കിലും എന്തോ ഈ ചിത്രത്തെ കുറിച്ച് എഴുതുവാൻ വിട്ടുപോയി.മങ്കിപെൻ കൂട്ട് സംവിധായകൻ്റെ സൃഷ്ട്ടി ആയത് കൊണ്ട് മോശം ആകില്ല എന്നുറപ്പ് ഉണ്ടായിരുന്നു.മോശം ഒന്നും അല്ലെങ്കിലും അവിയലിൻ്റെ പാചകത്തിൽ അൽപ സ്വല്പം പ്രശ്നങ്ങൾ ഉണ്ടു താനും.ചില കഷ്ണങ്ങൾ ശരിക്കും വെന്തിട്ടില്ല.
ഒരു വ്യക്തിയുടെ രണ്ടു മൂന്ന് കാലഘട്ടത്തിൽ ഉള്ള കഥ പറയുമ്പോൾ നമ്മുടെ ശ്രദ്ധ കുറവ് കൊണ്ട് അതിൽ ചിലപ്പോൾ ചില തെറ്റ് കുറ്റങ്ങൾ അറിയാതെ കടന്നു വരും..സ്ത്രീ വിഷയത്തിൽ താൽപര്യം ഉള്ള ഒരാളായി മാത്രം ചില സമയങ്ങളിൽ അയാള് "ഒതുങ്ങി" പോകുന്നത് ഒരു പോരായ്മയായി തോന്നുന്നു എങ്കിലും വളരെ നല്ല രീതിയിൽ തന്നെ ചിത്രം മുന്നോട്ട് പോകുന്നുണ്ട്
പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ ചില നാടുകളിൽ കല്ലുകടിയായി ആസ്വാദനത്തെ ബാധിക്കും എങ്കിലും വിനീത് ശ്രീനിവാസൻ ഒക്കെ വളരെ നന്നായി അത് ബുദ്ധിപൂർവം കൈകാര്യം ചെയ്തത് കൊണ്ട് ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുവാൻ സംവിധായകനും ഒരു കോൺഫിഡൻ്റ് ഒക്കെ വന്നു കാണും.
ജോജുവിനെയും അനശ്വര രാജനും ആണ് മുഖ്യത്താരങ്ങൾ എന്ന പ്രതീക്ഷയിൽ പോയാൽ അടിതെറ്റി പോകും..നായക നടൻ്റെ പെർഫോമൻസ് കൊള്ളാം..ഭാവിയുണ്ട്...അദ്ദേഹം കഴിവുള്ള നവാഗതൻ ആണെന്ന് തെളിയിക്കുന്നുണ്ട്..ഇനി അങ്ങോട്ട് ഉള്ള പ്രയാണം കൊക്കസുകളിൽ പെട്ട് ഇല്ലാതായി പോകരുത്.
ബിസിനസ് ചിന്തകൾ വഴി തെറ്റിക്കാതെ തൻ്റെ മനസിലുള്ള കഥക്ക് ഉദ്ദേശിച്ച ആളെ കൊണ്ട് പറ്റിയ വിധത്തിൽ യുക്തിപൂവ്വം കഥാപാത്രമാക്കി മാറ്റിയ സംവിധായകനും നിർമാതാവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .
കൃത്യമായ പബ്ലിസിറ്റി കിട്ടിയിരുന്നെങ്കിൽ ഈ അവിയൽ കൂടുതൽ പേർക്ക് രുചിച്ചു നോക്കാൻ പറ്റുമായിരുന്നു.എന്തോ അങ്ങിനെ ഒരു താൽപര്യം പ്രോഡക്ഷൻ സൈഡിൽ നിന്നും ഉണ്ടായി കണ്ടില്ല
പ്ര .മോ.ദി.സം
No comments:
Post a Comment