Wednesday, May 18, 2022

വിടിഞ്ഞ വ്യാഴകിഴമൈ

 



മൊഴിമാറ്റ ചിത്രങ്ങൾ കാണുവാൻ നല്ല രസമാണ്..പാട്ടിലെ വരികളിൽ ചില സംഭാഷണങ്ങളിൽ ചേർന്ന് പോകാൻ അവരൊപ്പിക്കുന്നത് ചിലപ്പോൾ മണ്ടത്തരങ്ങൾ ആയി നമുക്ക് തോന്നിയേക്കാം..എങ്കിലും ആ പോരായ്മകൾ അംഗീകരിച്ചു തന്നെയാണ് പല സിനിമകളും ഇവിടെ വിജയം കൊയ്തത്.






ഈ ചിത്രത്തിൻ്റെ പേരിൻ്റെ അർത്ഥം ഒന്നും കൃത്യമായി അറിയില്ല എങ്കിലും സിനിമ നല്ല ഫ്രഷ് ആയിട്ടു ഫീൽ ചെയ്തു. അത് കൊണ്ട് തന്നെ അർത്ഥത്തെ കുറിച്ച് ഏകദേശ ധാരണ കിട്ടി.പുതുമുഖങ്ങൾ ആണ് അഭിനേതാക്കൾ എങ്കിലും അവരവരുടെ റോളുകൾ നമ്മെ മടുപ്പിക്കാതെ നല്ലവണ്ണം ചെയ്തിട്ടുണ്ട്.പ്രത്യേകിച്ചും രണ്ടു നായികമാരും.







കല്യാണത്തിൻ്റെ തലേന്ന് രാത്രി വരനും വധുവും ഒളിച്ചോടുംപോൾ പരസ്പരം കാണുവാൻ ഇടവരുന്നു.അവിടെ വെച്ച് ഇരുവർക്കും ഈ കല്യാണത്തിന് താൽപര്യം ഇല്ല എന്നു പരസ്പരം അറിയിക്കുകയും അതിൻ്റെ കാരണങ്ങൾ പരസ്പരം പറയുകയും രണ്ടു പേരും രണ്ടു വഴിക്ക് പോകുമ്പോൾ ഉണ്ടാകുന്ന പ്രതിബന്ധങ്ങളും അതിനെയൊക്കെ എങ്ങിനെ തരണം ചെയ്യുന്നു എന്നതാണ് സിനിമ.







ബ്രമാൻഡ്ഡ ചിത്രങ്ങൾ മാത്രമല്ല ചെറു ചിത്രങ്ങൾക്കും തമിഴിലും തെലുങ്കിലും നല്ല സ്കോപ്പ് ഉണ്ടെന്ന് തെളിയിക്കുന്ന ധാരാളം ചിത്രങ്ങൾ വരുന്നുണ്ട്.വലിയ നടന്മാരുടെ ചിത്രങ്ങൾക്ക് ഒപ്പം ഇത്തരം ചിത്രങ്ങളും പ്രോത്സാഹനം അർഹിക്കുന്നതാണ് എന്ന് അവിടുത്തെ പ്രേക്ഷകർക്ക് നന്നായി അറിയാം.


പ്ര .മോ .ദി .സം

No comments:

Post a Comment