മലയാളത്തിൽ പരീക്ഷണ ചിത്രങ്ങൾ വരുനില്ല എന്ന് നിലവിളിക്കുന്ന നമ്മൾ അയൽപക്കത്തെ പരീക്ഷണ ചിത്രങ്ങൾ കണ്ട് വാ തോരാതെ സംസാരിക്കും.എന്നാല് ഇവിടെ വന്നാലോ അതിനെ ഗൗനിക്കുക കൂടിയില്ല. ആ തിയറ്ററിൻ്റെ പരിസരത്ത് കൂടി പോകില്ല.
നോവേ ഔട്ട് അങ്ങിനെ ഒരു പരീക്ഷണ ചിത്രമാണ്.രമേശ് പിഷാരടിയും ഒരു വീടും എൺപത് ശതമാനം കാഴ്ചയിൽ വരുന്ന ഒരു ചിത്രം.പിഷാരടി അല്ലാതെ സ്റ്റാർ വാല്യു ഉള്ള ഒരു നടൻ ആണെങ്കിൽ കുറച്ചു കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയെനേ..
നമ്മ മലയാളീസ് ചില പരിധികൾ ചില നടന്മാർക്ക് വെച്ചിട്ടുണ്ട്.. പിഷാരടി കോമഡി മാത്രേ ചെയ്യൂ,ഗീതയും ജലജ ഒക്കെ കരയാൻ മാത്രം വിധിക്ക്പെട്ട നടിമാർ,മമ്ത ബോൾഡ്...മമ്മൂക്ക ഡാൻസ് ചെയ്താൽ ശരിയാകില്ല..ലാലേട്ടൻ മാത്രേ മീശ പിരിക്കൂ... അങ്ങിനെ ചിലത്..പക്ഷേ ഈ ചിത്രത്തിൽ നമ്മൾ "മറ്റൊരു "പിഷാരടി അഭിനയിച്ചു തകർക്കുന്നത് കാണാം.അത്രക്ക് ക്യാരക്ടർറ് മായി അദ്ദേഹം ഇഴുകി ചേർന്നിരിക്കുന്നു
കോവിട് വന്നത് കൊണ്ട് തുടങ്ങാൻ ഇരുന്ന ബിസിനെസ്സ് പാതിവഴിയിൽ നിന്ന് പോകുന്നതുകൊണ്ട് ഇൻവെസ്റ്റ് ചെയ്ത തുക ബ്ലോക്ക് ആയി ജീവിതത്തിൽ ലോക്ക് ആയ ഒരുവൻ്റെ മാനസിക അവസ്ഥയും ചുറ്റുപാട് നിന്നുള്ള ടോർച്ച്റ് കാരണം ജീവിതം അവസാനിപ്പിക്കുവാൻ
ശ്രമിക്കുന്നതൂമാണ് ചിത്രം കാണിക്കുന്നത്
ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ഭയാനക നിമിഷങ്ങൾ അതിമനോഹരമായി പകർത്തിയിരിക്കുന്നുണ്ടു.നമ്മുടെ പ്രഷർ കൂട്ടാതിരിക്കുവാൻ ക്യാമറാ ചില സമയങ്ങളിൽ മറ്റു വഴികളിൽ കൂടിയും സഞ്ചരിക്കുന്നു.
പ്ര .മോ. ദി. സം
No comments:
Post a Comment