ഒരു സിനിമ തുടങ്ങി കുറച്ചു സമയം മുതൽ ഒടുക്കം വരെ ഒരുതരം മരവിപ്പോടെ കണ്ടു "ആസ്വദിക്കണം" എങ്കിൽ അത് ഉണ്ടാക്കിയ കലാകാരന്മാർക്ക് എഴുനേറ്റു നിന്ന് തന്നെ കൈകൂപ്പണം.കാരണം ഇങ്ങനത്തെ ജേണറിൽ തുടങ്ങി വെറുപ്പിച്ചു പണ്ടാരം അടക്കിയ കുറെ സിനിമകൾ ഉണ്ട്.
മലയാള സിനിമയിൽ ഇത് വരെ കാണാത്ത വയലൻസ് ഉള്ള ചിത്രം കുടുംബപ്രേക്ഷകരെ കൂടി ആകർഷിച്ചു തകർത്തോടുന്നു എങ്കിൽ അത് സംവിധായകൻ രതീഷ് രഘു നന്ദൻ്റെ മയികിങ് കഴിവുതന്നെയാണ്.കൂട്ടത്തിൽ ബാക് ഗ്രൗണ്ട് മ്യൂസിക്, വെറുതെ കൂട്ടിച്ചേർത്തു എന്ന് തോന്നി പ്പിക്കാത്ത രംഗങ്ങളുടെ എഡിറ്റിംഗനു കൂടി കയ്യടി കൊടുക്കാൻ തോന്നും.
ഒന്നാമത് ആദ്യചിത്രത്തീൻ്റെ പരിഭ്രാന്തി ഒന്നും കാണിക്കാതെ എത്ര മനോഹരമായി അദേഹം കഥ പറഞ്ഞിരിക്കുന്നു.ഇന്ദ്രൻസ് എന്ന കഴിവുറ്റ നടൻ്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്..ഓരോ രംഗത്തിലും അൽഭുത പെടുത്തി.കൂടെ ഒപ്പത്തിനൊപ്പം ദുർഗ കൃഷ്ണയും..നമ്മുടെ മലയാള സിനിമ ഇനിയും കൃത്യമായി ഉപയോഗിക്കാത്ത നടിയാണ് അവർ.ഇനിയെങ്കിലും "ഒരുംബെട്ടിറങ്ങിയ "അവൾക്ക് നല്ല അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കാം.
മറ്റുള്ളവരും ആരും തന്നെ മോശമാക്കിയില്ല..കാസ്റ്റിംഗ് അപാരം തന്നെ..ഓരോരുത്തരും തങ്ങളുടെ റോളുകൾ അവിസ്മരണീയമാക്കി.. മരനാസനനയായി കിടക്കയിൽ ആണെങ്കില് പോലും വൃദ്ധ സ്ത്രീയുടെ മരണം മുന്നിൽ എത്തിയപ്പോൾ കാട്ടുന്ന കണ്ണുകൾ കൊണ്ടുള്ള പ്രകടനം നമ്മളെയും കണ്ണുനീർ അണിയിക്കും.
കുടുംബം,കാമം,ബാധ്യത,നിസ്സഹായത,പ്രതികാരം, വഞ്ചന,വെറുപ്പ് അങ്ങിനെ വ്യതസ്ത തലത്തിൽ കൂടി സഞ്ചരിക്കുന്ന ചിത്രം മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.
പ്ര .മോ. ദി. സം
No comments:
Post a Comment