കഥയില്ലായ്മ വലിയൊരു പ്രശ്നം തന്നെയാണ്.മുൻപ് ഇവിടെ നല്ല കഥ പറഞ്ഞിരുന്ന മഹാരഥന്മാർ അരങ്ങ് ഒഴിഞ്ഞപ്പോൾ അല്ലെങ്കിൽ സൈഡിൽ ആയി പോയപ്പോൾ പുതുതലമുറ നിന്ന് വിയർക്കുകയാണ്.
കഥയില്ലായ്മ ഉണ്ടായപ്പോൾ വിദേശചിത്രങ്ങളിൽ നിന്നും കഥയെടുത്ത് മലയാളീകരിച്ച് നമ്മുടെ നാടുമായി ബന്ധിപ്പിച്ച "ടാലൻ്റ്" എഴുത്ത് കാരും സംവിധായകരും ഉണ്ടായിരുന്നു..പക്ഷേ കൈവെള്ളയിൽ ലോകം കിടക്കുമ്പോൾ അതും ചെയ്യാൻ പറ്റാതെയായി.
പണ്ട് ജയസൂര്യ തന്നെ ചെയ്ത ചിത്രത്തിൽ നിന്നും ഇൻസ്പയർ ആയിട്ടോ എന്തോ കിട്ടിയ കഥാതന്തു വെച്ച് ഒരു കഥയില്ല കഥ ഉണ്ടാക്കുകയാണ് ചെയ്തത്.മികവാർന്ന ചിത്രങ്ങൾ കൊണ്ട് നമ്മെ കയ്യിലെടുത്ത സംവിധായകനിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്...
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന റേഡിയോ ആർജെ ക്കു ഒരു നാൾ തൻ്റെ ശബ്ദം നഷ്ട്ടപെടുന്നതും അതിനോട് അനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് കാണിക്കുന്നത്.മൊത്തം പറഞ്ഞു കഴിഞ്ഞത്...
ഇപ്പൊൾ ഉള്ള നടന്മാരിൽ "എക്സ്ട്രാ" കാലിബർ ഉള്ള ജയസൂര്യയുടെയും മഞ്ജു വിൻ്റെയും കാൾഷീറ്റ് കിട്ടിയപ്പോൾ അത് നഷ്ട്ടപെടാതെ സൂക്ഷിക്കാൻ ആയിരിക്കും ഈ ക്ളീഷെ ഏർപ്പാട്.
ലേഡി സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാല് അമിതാഭിനയം അല്ലെന്ന് മഞ്ജു മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു..ഒന്നിന് പിറകെ ഒന്നായി നമ്മൾ സഹിച്ചു കൊണ്ടിരിക്കുകയാണ്.. ഒപ്പം നിന്ന് തകർത്ത ജൂനിയറായ ശിവധയിൽ നിന്നെങ്കിലും എന്താണ് സ്വാഭാവിക അഭിനയം എന്നത് മഞ്ജുവിന് കണ്ടെങ്കിലും പഠിക്കാമായിരുന്നൂ...
പ്ര .മോ. ദി .സം
No comments:
Post a Comment