മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രഗൽഭ സംവിധായകൻ വർഷങ്ങൾക്കു ഇപ്പുറത്ത് ഇങ്ങിനെ അധഃപതിച്ചു പോകുമോ എന്ന് ഈ ചിത്രം കണ്ട പ്രേക്ഷകർക്ക് തോന്നി പോയാൽ അൽഭുതപെടുവാനില്ല. മഞ്ജു വാര്യരുടെ സ്റ്റണ്ട് മാത്രമാണ് പുതുമ.
അനേകം ജീനിയസുകൾക്ക് ഒപ്പം നിന്ന് ക്യാമറാ ചലിപ്പിക്കുക മാത്രമല്ല സന്തോഷ് ശിവൻ ചെയ്തത് ..പല ഭാഷകളിലായി നല്ല ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്..അത് ക്യാമറക്കു പിന്നിൽ നിന്ന് പകർത്തിയപ്പോൾ സിനിമാ രംഗത്തെ പ്രഗത്ഭരുടെ വർക്കുകൾ കണ്ടു പഠിച്ചതായിരിക്കും..അത്രക്കുഅനുഭവസമ്പത്ത് കൂടിയുണ്ട്..ഉറുമി,അനന്തഭദ്ര മൊക്കെ നമുക്കും സമ്മാനിച്ചിട്ടുണ്ട്.
സയൻസ് ഫിക്ഷൻ കോമഡി ലേബലിൽ എടുത്ത ചിത്രത്തിൽ സയൻസും ഇല്ല കോമഡിയും ഇല്ല.ടാലൻ്റ് ഉള്ള അജു വർഗീസ്, ബേസിൽ ജോസഫ് ,സൗഭിൻ എന്നിവരെ കിട്ടിയിട്ട് കൂടി കോമഡി ഒക്കെ മുഴച്ചു നിൽക്കുന്നു .ഒരു തരം ഉടായിപ്പ് സീരിയൽ പോലെ അനുഭവപ്പെടും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആണ് വിഷയം..വെറും പത്ത് ശതമാനം മാത്രം ഉപയോഗിക്കുന്ന നമ്മുടെ ബ്രൈയിനിനെ പൂർണ പ്രവർത്തന ക്ഷമമാക്കുവാൻ വേണ്ടി സയൻ്റിസ്റ്റ് നടത്തുന്ന പരീക്ഷണങ്ങൾ ആണ് പറയുന്നത്..അതിനിടയിൽ പതിവ് ക്ളീഷെ പ്രതികാരവും..സന്തോഷ് ശിവൻ ഒക്കെ തൻ്റെ ബ്രെയിൻ ഒരു അഞ്ചു ശതമാനം എങ്കിലും ഉപയോഗിച്ച് നോക്കി എങ്കിൽ നമുക്ക് തിയേറ്ററിൽ ബോറടിച്ചു പണ്ടാരം അടങ്ങേണ്ടായിരുന്നൂ..
പ്ര .മോ. ദി .സം
No comments:
Post a Comment