Tuesday, May 17, 2022

ഡോൺ




അധോലോക കഥക്കും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകൾക്കും സിനിമയിൽ വലിയ സ്ഥാനമുണ്ട്..ഒരു നായകൻ്റെ പൗരുഷം മുഴുവൻ കാണിക്കാൻ സാധിക്കുന്നത് അധോലോക നായകൻ ആവുമ്പോൾ ആണെന്ന് സിനിമാക്കാർക്ക് ഒരു തെറ്റായ ധാരണയും ഉണ്ട്..അത് കൊണ്ട് തന്നെ യോഗ്യതയില്ലാത്ത പലരെയും ഡോൺ ആയി കെട്ടിയിറക്കും.



ചിത്രത്തിൻ്റെ പേര് കേട്ടപ്പോൾ മുതൽ പേക്ഷകരിൽ ഉണ്ടായിരുന്ന അങ്ങനെയുള്ള ധാരണ തെറ്റാണെന്നു തെളിയിക്കുകയാണ് ഡോൺ എന്ന ചിത്രത്തിലൂടെ ശിവ കാർത്തികേയൻ. ഡോൺ ആവാൻ അധോലോകം തന്നെ വേണമെന്നില്ല എന്ന് അദ്ദേഹം  കാണിച്ചു തരുന്നു .




മടുപ്പിക്കാത്ത ഒരു പക്കാ കാമ്പസ് ചിത്രം..ഒരിക്കലും ഇഷ്ടമില്ലാത്ത കാമ്പസിൽ അച്ഛൻ്റെ നിർബന്ധം കൊണ്ട് എത്തിപ്പെടുന്ന വിദ്യാർത്ഥി തൻ്റെ പ്രവർത്തിയിലൂടെ ഡോൺ എന്ന വിളിപ്പേര് സമ്പാദിക്കുന്നു.




ഒരിക്കലും ദഹിക്കാത്ത വിഷയത്തിൽ നിന്നും മാറി തൻ്റേതായ വിനോദങ്ങൾക്ക്  ലക്ഷ്യങ്ങൾക്ക് കാമ്പസ് ഉപയോഗപ്പെടുത്തുബോൾ  കോളേജിലെ വളരെ കനിശകാരനായ സാറിൽ നിന്നും വലിയ  പ്രശ്നങ്ങൾ ഉണ്ടാകുന്നു .അയാളെ കാമ്പസിൽ നിന്നും തുരത്തുവാൻ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ഡോണിൻ്റെ ഒന്നിച്ചു നിൽക്കുന്നു.



കാമ്പസിൽ ജയിക്കുവാനുള്ള ഇരുവരും തമ്മിലുള്ള മത്സരത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്..മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച എസ് ജേ സൂര്യ ഇപ്പൊൾ അഭിനയത്തിലൂടെ നമ്മെ ആശ്ചര്യപ്പെടുത്തി കളയുന്നു .


കാമ്പസുകളിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും പുറമെ എന്താണ് ആർക്കും മനസ്സിലാകാത്ത പിടികിട്ടാത്ത അച്ഛൻ്റെ നിശബ്ദ സ്നേഹം എന്താണ് അധ്യാപക വിദ്യാർത്ഥി ബന്ധം  എന്നത് കൂടി  സംവിധായകൻ പറഞ്ഞു വെക്കുന്നുണ്ട്..ഇതൊക്കെയാണ് ഈ ചിത്രത്തിൻ്റെ ജീവൻ.



ശിവയുടെ പതിവ് ചേരുവകൾ ചേർത്ത് സ്വരുകൂട്ടിയ ഒരു മികച്ച നിലയിലുള്ള" വിശ്വസിക്കാവുന്ന"  എൻ്റർടൈനർ..ശിവകാർത്തികേയൻ ഫാൻസുകാർ ശരിക്കും  ആഘോഷിക്കും..


പ്ര .മോ .ദി .സം

No comments:

Post a Comment