പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ രാജ്യത്തെ അറ്റാക്ക് ചെയ്യുന്നതും അതിനെ നമ്മുടെ സൈന്യം എതിർത്തു തോൽപ്പിക്കുന്നത് ആണ് കഥ..ഇത് പാർട്ട് ഒന്നാണ്..ഇനി തുടർ പരമ്പരകൾ ഉണ്ടാകും എന്ന് വ്യക്തം.
തീവ്രവാദികളുടെ അറ്റാക്ക് കൊണ്ട് ശരീരം തളർന്നു കിടപ്പിലായ സൈനികനെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂപ്പർ പവർ നൽകി സൂപ്പർമാൻ ആക്കി രാജ്യത്തിൻ്റെ പ്രധാനമന്ത്രി യെയും പാർലിമെൻ്റിൽ അംഗങ്ങളെയും ബന്ദികൾ ആക്കിയ തീവ്രവാദികൾക്ക് എതിരെ വിടുന്നതും അതിനോട് അനുബന്ധിച്ചുള്ള ത്രില്ലും ആണ് പറയുന്നത്.
ഇത്തരം വേഷങ്ങളിൽ തിളങ്ങുന്ന ജോൺ എബ്രഹാം തുടരെ തുടരെ ഇത് പോലത്തെ വേഷം ചെയ്യുന്നത് കരിയറിൽ ഗുണം ചെയ്യില്ല..മാറി ചിന്തിക്കാൻ സമയമായി.
സ്റ്റണ്ടും വെടിവെപ്പും ബോംബും ഒക്കെ കൂട്ടിക്കുഴച്ച് ഒരു പരുവത്തിൽ ആക്കി പാകത്തിന് ഹിന്ദി മസാല നല്ലപോലെ ചേർത്ത് വേവിച്ചെടുത്ത ചിത്രം
പ്ര .മോ. ദി .സം
No comments:
Post a Comment