"എടാ വീട്ടിൽ മുഴുവൻ സമയം എന്നെ കണ്ടിരിക്കുന്ന എന്നെ കുറിച്ച് അറിയണം എങ്കിൽ എന്നോട് ചോദിച്ചാൽ പോരേ...മറ്റുള്ളവർ പറഞ്ഞു തരുന്നത് കൊണ്ട് അറിയണോ?"
ജോമോൾ ഇങ്ങിനെ ഒരു ചോദ്യം ജോമോന് മുന്നിൽ വെക്കണം എങ്കിൽ അതെന്തു കൊണ്ടായിരിക്കും എന്ന് ചിലർക്കൊക്കെ മനസ്സിലാകും.രണ്ടു കുട്ടികൾ ഉള്ള വീട്ടിൽ അവർ എപ്പൊഴും കീരിയും പാമ്പും പോലെ ആയിരിക്കും.പരസ്പരം കടിച്ചു കീറുന്ന സ്വഭാവവും പരസ്പരം കുറ്റം കണ്ടുപിടിച്ചു അച്ഛൻ്റെയും അമ്മയുടെയും അടി വാങ്ങി കൊടുക്കുവാൻ മത്സരിക്കും എങ്കിലും അവർക്കിടയിൽ ഒരിക്കലും മായാത്ത സ്നേഹം ഉണ്ടായിരിക്കും.
അങ്ങിനെ ഒരു വീട്ടിലെ കുടുംബ പ്രശ്നങ്ങളും അവരുടെ സുഹൃത്തുക്കളുടെ കളി തമാശകളും ഒക്കെ പറഞ്ഞു പോകുന്ന ചിത്രത്തിൽ നമ്മെ അമ്പരിപ്പിക്കുന്ന കഥയൊ ട്വിസ്‌റ്റ് ഒന്നും ഇല്ല ..പറയേണ്ടത് ബോറടിപ്പിക്കാതെ കൃത്യമായി പറയുന്നുണ്ട്.
ഒരു കൊവിഡ് കാലത്താണ് കഥ നടക്കുന്നത് അത് കൊണ്ട് മാത്രം ഇപ്പൊൾ കാണുമ്പോൾ ഒരു "പഴയ" ഗന്ധം ഉണ്ടു താനും.ചിലപ്പോൾ ഒക്കെ സംവിധായകൻ " കാലം" മറന്ന് പോകുന്നു ഉണ്ട്.
ജോമോന് ചിരിക്കുമ്പോൾ പോലും ഗൗരവം ആണ് വരുന്നത്.മസില് പിടിച്ചു നിൽക്കുന്ന മുഖഭാവം ആണ് കൂടുതലും... തൂറാൻ മുട്ടുന്ന തരത്തിലുള്ള മുഖഭാവം ഇനിയെങ്കിലും ഉപേക്ഷിക്കണം.. ആ നസ്റിൻ,മറ്റെ കൂട്ടുകാരൻ ഒക്കെ ചെയ്യുന്ന നാട്യമില്ലത്ത സ്വാഭാവിക അഭിനയം കണ്ടു പഠിക്കാൻ എങ്കിലും അയാള് ശ്രമിക്കേണ്ടതാണ് ആയിരുന്നു.നിഖില വിമൽ ,ജോണി ആൻ്റണി, അമ്മ,അമ്മൂമ്മ ഒക്കെ അടിപൊളി
പ്ര .മോ. ദി .സം
No comments:
Post a Comment