ഇന്ത്യയിൽ ഇന്ന് നടക്കുന്ന മുഴുവൻ പ്രശ്നങ്ങളും ഒരൊറ്റ ക്യാൻവാസിൽ പറയുവാൻ ശ്രമിക്കുന്നതാണ് ജനഗണമന..അത് കൊണ്ട് തന്നെ ചിത്രത്തിൻ്റെ ഉദ്ദേശം നല്ലത് ആണെങ്കിലും പ്രേക്ഷകനിൽ ചില സംശയങ്ങൾ സൃഷ്ടിക്കും..ഇതെല്ലാം കൂടി ഒരു ക്യാൻവാസിൽ യോജിപ്പിച്ച് കൊണ്ടുവരുവാൻ സംവിധായകൻ നന്നേ ബുദ്ധിമുട്ടി കാണുന്നുമുണ്ട്.
അധികാരം എന്നത് പലരെയും അടിച്ചമർത്തി വാഴുവാൻ ഉള്ള ഉപാധി ആണെന്ന് കരുതുന്ന ആളുകൾ തലപ്പത്ത് നിന്ന്
ഭരിക്കുമ്പോൾ ഒരിക്കലും പ്രശ്നങ്ങൾ വിട്ട് പോകുന്നില്ല.അത് തെരുവുകളിൽ , വീടുകളിൽ ,ക്യാമ്പസുകളിൽ,എന്തിന് സർകാർ സംവിധാനങ്ങളിൽ പോലും മോശമായ ചലനങ്ങൾ ഉണ്ടാക്കും
ജെ എൻ യു് വിഷയം ,ഹിജാബ് വിഷയം, നിലവിൽ ഉള്ള മാധ്യമ സംസ്കാരം, കോടതിയിൽ പോലും എത്തിക്കാതേ ഉള്ള പോലീസിൻ്റെ നീതി നടപ്പാക്കൽ നടപടികൾ, മത ജാതീയ ചിന്തകൾ, ആൺപെൺ മത്സരങ്ങൾ,അങ്ങിനെ തൊട്ടാൽ പൊള്ളുന്ന ഇന്നത്തെ പ്രശ്നങ്ങൾ പറയുവാൻ ആണ് സിനിമ ശ്രമിക്കുന്നത്.
സുരാജ് ആദ്യമൊക്കെ പെർഫോമൻസ് ചെയ്യുന്നുണ്ട് എങ്കില് പോലും പൂർണമായും കഥാപാത്രം ആയി മാറാൻ നന്നായി ബുദ്ധിമുട്ടുന്നു.. പ്രിത്വിരാജ് സ്ക്രീൻ സ്പയിസ് കുറവാണെങ്കിലും ഉള്ള സമയം സ്കോർ ചെയ്യുന്നുണ്ട്..തിയേറ്റർ വിജയത്തെ വരും ദിവസങ്ങളിൽ ഈ "കുറവ് " സാരമായി ബാധിക്കും
രണ്ടാം ഭാഗം ഉണ്ടാക്കുവാൻ വേണ്ടിയാണോ എന്തോ അവസാനത്തെ വലിച്ച് നീട്ടലുകൾ സിനിമയുടെ ക്വാളിറ്റിക്കു നല്ല ബാധ്യത ആകുന്നുണ്ട്. കുറച്ചു കൂടി വെട്ടി ഒതുക്കി നല്ലൊരു ചിത്രം ആക്കാമായിരുന്നു.
സംഭാഷണങ്ങൾ മികച്ചതും കയ്യടി നേടുന്നത് ആണെങ്കിൽ കൂടി "നിൻ്റെയൊക്കെ തന്തയുടെ വകയാണോ ഇന്ത്യ " എന്നതിന് ഇന്ത്യയിൽ ജനിച്ച് വളർന്ന തന്തമാരുള്ള മക്കൾക്ക് "അതേടാ'" എന്നുത്തരം കൊടുക്കാൻ കഴിയും എന്നത് തിരകഥകാരൻ മറന്ന് പോയി..
പ്ര .മോ .ദി .സം
No comments:
Post a Comment