ഒരു അമ്മ തൻ്റെ മകനോട് പറയുന്നു ..നമുക്ക് ഇല്ലാത്തതിനെ കുറിച്ച് വേവലാതി പാടില്ല മറ്റുള്ളവർക്ക് അത്ര കൂടി ഇല്ലാത്തത് എന്താണെന്ന് കണ്ട് ദൈവത്തോട് പ്രാർത്ഥിക്കുക എന്നിട്ട് അവരെ സഹായിക്കുക..
മറ്റൊരിടത്ത് അച്ഛൻ മകനോട് പറയുന്നു..ഒന്നാമത് എത്തുന്നതാണ് പ്രധാനം..അതിനു വേണ്ടി എന്തും ചെയ്യാം ഒന്നാമൻ്റെ നാശം വരെ ഉണ്ടാക്കാം.
അമ്മയുടെ മകൻ ബോക്‌സിംഗിൽ ഒന്നാമത് ആയതു കൊണ്ട് അച്ഛൻ്റെ മകൻ അവനു ഒന്നാമത് ആകുവാൻ കോച്ചിനെ സ്വാധീനിച്ചു മയക്കുമരുന്ന് കലർത്തി അവനെ ഡീബാർ ചെയ്യിക്കുന്നു.
വിധി എന്ന് പറയാം വീണ്ടും അവർ മറ്റൊരു കാര്യത്തിന് നേർക്ക് നേർ വരുന്നു.അവിടെയുള്ള ഏറ്റുമുട്ടൽ ആരു ജയിക്കും എന്തിന് വേണ്ടി ഇവർ കൊമ്പ് കോർക്കുന്നു എന്നതാണ് റാംബോ പറയുന്നത്..
തുടക്കം മുതൽ അല്പം സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോകുന്ന ചിത്രം ഇടവേളക്ക് ശേഷം കാര്യങ്ങള് ഒക്കെ മനസ്സിലാക്കി തരുന്നുണ്ട്..അതിനിടയിലെ ചെറിയൊരു ട്വിസ്റ്റ് കൊണ്ട് ആണ് ഈ തില്ലർ മുന്നോട്ടു പോകുന്നത്.
അരുൾനിധി നായകനായി മുത്തയ്യ സംവിധാനം ചെയ്ത ചിത്രം .
പ്ര.മോ.ദി.സം
No comments:
Post a Comment