Thursday, October 16, 2025

റ്റു മെൻ

 



രണ്ടു ആൾക്കാരുടെ മാത്രം കഥയല്ല പറയുന്നത് എങ്കിലും അവസാനം ആവുമ്പോൾ രണ്ടു മനുഷ്യരുടെ കഥയായി മാറുന്നു.കേ.സതീഷ് എന്ന നവാഗത സംവിധായകൻ പറയുന്ന ചിത്രം മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിൽ ആണ്.


പെൺമക്കളുള്ള  സാധാരണക്കാരായ അച്ഛന്മാർക്ക് മുപ്പത് വർഷം എങ്കിലും ഗൾഫിൽ കഴിയേണ്ടി വരും..ആദ്യത്തെ പതിനഞ്ച് വർഷം മകളെ കെട്ടിക്കാനും പിന്നീട് പതിനഞ്ച് വർഷം അതിൻ്റെ കടം തീർക്കുവാനും..അതിശയോക്തി തോന്നും എങ്കിലും സത്യമുണ്ടാകും ...കാലത്തിനു അനുസരിച്ച് ഓടുമ്പോൾ തന്നെ ബാധ്യതകൾ മറന്നു പോകുന്ന അച്ഛനായി അയാള് മാറിപോകും അല്ലെങ്കിൽ കുടുംബക്കാരും വീട്ടുകാരും അയാളെ അങ്ങിനെ ആക്കിതീർക്കും..


നാട്ടിലെ ബാധ്യതകൾ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ വിളിച്ചു പറയുന്ന മോൾക്ക് അയാളുടെ ഭർത്താവ് നൽകിയ   അവസാനത്തെ ദിവസത്തെ കുറച്ചു  സമയം കൂടി ചോദിക്കുന്ന അബുവിന് കടം കൊടുക്കാം എന്ന് പറഞ്ഞ ആൾ മരണപ്പെടുന്നത് കൊണ്ട് വാക്ക് പാലിക്കാൻ കഴിയുന്നില്ല..


തൻ്റെ ബീവി അന്തിയുറങ്ങുന്ന മണ്ണ് എങ്ങിനെ നഷ്ടപ്പെടാതിരിക്കാൻ പറ്റും എന്ന് ചിന്തിക്കുന്ന അയാൾ ക്കിടയിലേക്ക് ഒന്നിച്ചു മര് ഭൂമിയില്കൂടിയുള്ള യാത്രക്ക്  വരുന്ന അപരിചിതൻ്റെ പ്രവർത്തികൾ അബുവിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എങ്കിലും എല്ലാവരിലും നന്മ കാണുന്ന അയാള് ക്ഷമിച്ചു കൊണ്ടിരിക്കുന്നു.


വഴിയിൽ അയാള് കാണിക്കുന്ന പരാക്രമങ്ങളിൽ സഹിക്കെടുന്ന അബു ഒന്ന് പ്രതികരിച്ചപ്പോൾ അയാളുടെ ജീവിതം മാറുമാറിയുകയാണ്..


ഗൾഫിലെ സാമ്പത്തിക തിരി മറികളും അതുകൊണ്ട് നിരപരാധികൾ കുറെയേറെ പേർ നിയമത്തിനു കീഴിൽ അടിമപ്പെടുന്നതും ഒക്കെ പറയുന്ന സിനിമ അഭിനേതാക്കളുടെ അഭിനയം കൊണ്ടും സമ്പന്നമാണ്..


പ്ര.മോ.ദി.സം

No comments:

Post a Comment