Thursday, June 30, 2022

ഹെവൻ

 



ഒരു നടൻ ഏതെങ്കിലും പടത്തിൽ അപാര പെർഫോമൻസ് കാഴ്ച വെച്ചാൽ പിന്നെ  മലയാള സിനിമ കുറച്ചു കാലം എങ്കിലും ആ നടനെ മാക്സിമം ചുറ്റി പറ്റി കുറെയേറെ സിനിമകൾ ഉണ്ടാകും.അത് കൊണ്ട് തന്നെ കിട്ടുന്ന അവസരം മുതലാക്കാൻ കിട്ടുന്ന സിനിമയിൽ ഒക്കെ കേറി അങ് അഭിനയിക്കും.ഫലം അവസാനം തുടരെ ഫ്ലോപ്പുകൾ ഉണ്ടായി വീട്ടിൽ ഇരിക്കും..പിന്നെ രണ്ടാം വരവ്,മൂന്നാം വരവ് ഒക്കെ ഭാഗ്യം ഉണ്ടേൽ സംഭവിക്കാം.




ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്ന് പറയുന്നില്ല. ഇപ്പോൾ ബോക്സ് ഓഫീസ് നിലവാരം പരിശോധിച്ചാൽ  കാര്യകാരണ സഹിതം  പല കാര്യങ്ങളും മനസ്സിലാക്കാം.നല്ലവണ്ണം അഭിനയിക്കാൻ അറിയുന്നവർ നല്ല റോളുകൾ ചെയ്തു സിനിമയിൽ തന്നെ  നിൽനിൽക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.





"സ്വർഗ്ഗത്തിൽ" നടന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥന് അവിടെ  കൊല്ലപ്പെട്ടത് തൻ്റെ മകനും കൂടിയാണ് എന്ന് മനസ്സിലാക്കുന്നു.അമ്മ ഇല്ലാതെ മുത്തശ്ശിയുടെ തണലിൽ കർക്കശകാരണായ അച്ഛനൊപ്പം വളർന്ന അവൻ്റെ മരണം കുടുംബത്തെ ആകെ ഇരുട്ടിലേക്ക് വീഴ്‌ത്തുന്നു.



അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തപെട്ടിട്ടും സമാന്തര അന്വേഷണത്തിലൂടെ കണ്ടുപിടിച്ച കാര്യങ്ങൽ തലപ്പത്ത് ഇരുന്നവർക്ക് ബോധിച്ചതിലൂടെ വീണ്ടും അന്വേഷണ സംഘത്തിൽ വരുന്നതും സമർത്ഥമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിച്ചു ആ "അച്ഛൻ" മകന് വേണ്ടി ശിക്ഷിക്കുന്നതുമാണ് "ഹെവൻസ്". അതിനിടയിൽ നമ്മുടെ നാട്ടിലെ ചില സമകാലിക സംഭവങ്ങൾ കൂടി കലർന്ന് വരുന്നുണ്ട്.




അവസാന ഭാഗങ്ങളിൽ വരുന്ന ട്വിസ്റ്റ് സിനിമക്ക് ഉത്തേജനം നൽകുന്നു എങ്കിലും ഒരു  നിരപരാധിക്കു  പോലും ശിക്ഷ ലഭി ക്കരുത് എന്ന ആപ്തവാക്യം ആയിരം കുറ്റവാളികൾ രക്ഷപെട്ടു പോകുന്നതിലേക്കു മലയാള സിനിമ എത്തിപെട്ടോ എന്ന സംശയമാണ്  അടുത്തടുത്ത് കണ്ട കുറെ സിനിമയിൽ കൂടി പ്രേക്ഷകർക്ക് തോന്നുന്നത്.


പ്ര .മോ. ദി. സം

No comments:

Post a Comment