Friday, June 10, 2022

ജേഴ്സി




ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷൻ എപ്പൊഴും വലിയ കോമടിയാണ്.എറ്റവും നന്നായി കളിക്കുന്ന പതിനഞ്ച് പേരാണ് ടീമിൽ ഉണ്ടാകേണ്ടത് എങ്കിലും (ഇപ്പോഴും ഉണ്ടു എന്നത് ടീം സിലക്ഷൻ നോക്കിയാൽ കാണാൻ കഴിയും) ലോബിയുടെ പിന്തുണയിൽ അനർഹർ കയറി പറ്റുന്നത് പതിവായിരുന്നു.അത് കൊണ്ട് തന്നെ പ്രഗൽഭരായ ടാലൻ്റ് ഉള്ള പലർക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഉള്ള വാതിലുകൾ അടഞ്ഞു പോയിരുന്നു.







ഇന്നത്തെ കാലത്ത് ഐ പി എൽ പോലുള്ള മാമാങ്കം ഉള്ളത് കൊണ്ട് കഴിവുള്ളവൻ ശ്രദ്ധിക്കപ്പെടുന്നു ..അവനു ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഭാഗം ആയില്ല എങ്കിൽ പോലും വലിയൊരു സുരക്ഷിതമായ ഭാവിയും പണവും പേരും അംഗീകാരവും കിട്ടുന്നു.







നാടും കൊല്ലവും  സംഭവങ്ങളും എല്ലാം മാറ്റി പറയുന്നത് കൊണ്ടും ഈ സിനിമക്ക് ജീവിച്ചിരുന്ന ആൾക്കാരുമായോ  മരിച്ച ആളുകളുമായോ  ഒരു ബന്ധവും ഇല്ല എന്ന് പറയുന്നത് കൊണ്ടും ആരെ ഉദ്ദേശിച്ചാണ് ഈ സിനിമ ഉണ്ടാക്കിയത് എന്ന് വ്യക്തമല്ല എങ്കിലും അവഗണനയുടെ നെല്ലിപ്പലക കണ്ട രമൺ ലാമ്പ ആണോ ഷാഹിദ് കപൂർ അവതരിപ്പിച്ച കഥാപാത്രം എന്ന്ചിലപ്പോൾ ഒക്കെ തോന്നി പോകുന്നുണ്ട്.അദ്ദേഹത്തിൻ്റെ വിയോഗം പോലും ട്രാജഡി ആയിരുന്നു.







ക്രിക്കറ്റ് മെലാളൻമാരാൽ അവഗണിക്കപ്പെട്ടു ക്രിക്കറ്റിനോട് വിടപറഞ്ഞു എങ്കിലും  ജീവിതത്തിലും ക്രിക്കറ്റിലും ഒറ്റപെട്ടുപോകുന്ന അർജുൻ  സ്വപ്രയത്ന്ഫലമായി  പത്ത് വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് കളിക്കുന്നതും എല്ലാവരെയും അമ്പരപ്പിച്ചു തൻ്റെ സ്റ്റേറ്റ്സ് ടീമിനെ വിജയത്തിൽ എത്തിക്കുന്നതുമാണ് സിനിമ പറയുന്നത്.





രണ്ട് മണിക്കൂർ നാല്പത്തി അഞ്ച് മിനുട്ട് സിനിമ വെട്ടി ചുരുക്കി ഒതുക്കിയെങ്കിൽ നല്ലൊരു ദൃശ്യ അനുഭവം ആയേനെ..വേണ്ടാത്ത കുറെ സീനുകൾ ശരിക്കും ബോറടി നൽകുന്നു എങ്കിലും അർജുൻ ആയി ഷാഹിദ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു..സെൻ്റി സീനുകളിൽ ഒക്കെ ശരിക്കും അയാളുടെ വേദനകളും വേവലാതികളും നമുക്ക് അനുഭവിച്ചറിയാൻ പറ്റും




സ്പോർട്സ് ജേണനിൽ കുറെ അധികം ബയോപിക് സിനിമകൾ വരുന്നത് കൊണ്ട് കൂടിയാവണം അണിയറക്കാർ വേറെ തരത്തിൽ ഈ സിനിമയെ കൊണ്ടുപോകാൻ  ശ്രമിച്ചത്.


പ്ര .മോ .ദി .സം

No comments:

Post a Comment