Sunday, June 26, 2022

മാമനിതൻ

 



മാസ് പടങ്ങൾ ഒക്കെ ചെയ്തു പ്രേക്ഷകർക്ക് "ബോറടിക്കുമ്പോൾ"  നമ്മുടെ ലാലേട്ടൻ  മമ്മൂക്ക ഒക്കെ വിശ്വരൂപം ഒഴിവാക്കി സാധാരണ സിനിമയിലേക്ക് ഒരു വരവുണ്ട്...കുടുംബ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുക്കാൻ പറ്റിയ ഇമോഷണൽ ഡ്രാമ ചിത്രങ്ങളിൽ കൂടി..അത് വിജയിക്കുകയും ചെയ്യും.




വിജയ് സേതുപതി അങ്ങിനെ ചിലപ്പോൾ ഒക്കെ  മാസ്സിൽ നിന്നും ഇറങ്ങി വരാറുണ്ട്..പക്ഷേ ലാലേട്ടനെ പോലെ മമ്മൂക്കയെ പോലെ പറ്റാറില്ല..ഈ അടുത്ത കാലത്ത് തൻ്റെ നിലനിൽക്കുന്ന നല്ല പേരിനു അനുസരിച്ച് ഒരു ചിത്രം സേതുപതിയെ അനുഗ്രഹിച്ചു കണ്ടില്ല. കുറച്ചു കാലമായി റോളുകൾ തിരഞ്ഞെടുക്കുന്നതിൽ വലിയ അപാകത ഉണ്ടു താനും..




ഈ ചിത്രത്തിലും സേതുപതിക്കു വലിയ വെല്ലുവിളികൾ ഒന്നും ഇല്ല ..പണ്ടെങ്ങോ മമ്മൂക്ക നിറഞ്ഞാടിയ ഒരു സിബിയുടെ ചിത്രത്തിൻ്റെ വേറൊരു ചട്ടക്കൂട്ടിൽ ഉണ്ടാക്കിയ സിനിമ പോലെ തോന്നും.


നാട്ടിൽ വളരെ നല്ല പേരും സുഹൃത്തുക്കളും ഉള്ള ഓട്ടോ കാരൻ  തൻ്റെ മക്കളുടെയും ഭാര്യയുടെയും ഭാവിക്ക് വേണ്ടി പണം ഉണ്ടാക്കാൻ  ഒരാളെ വിശ്വസിച്ചു തൻ്റെ നാട്ടുകാരെ മുഴുവൻ റിയൽ എസ്റ്റേറ്റിൽ ഇടപെടൽ നടത്തിക്കുമ്പോൾ അവിചാരിതമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ അയാളുടെ കുടുംബ ജീവിതം തന്നെ തകർക്കുന്നു.



കടത്തിൽ മുങ്ങിയ അയാൾ നാട്ടുകാരുടെയും പോലീസിനെയും പേടിച്ച് നാട്ടിൽ നിന്നും  ഭാര്യയും മക്കളും പോലും അറിയാതെ മുങ്ങി തൻ്റെ "പാർട്ണർറെ" കണ്ടു പ്രശ്നം സോൾവ് ചെയ്യാൻ  അവൻ്റെ നാടായ കേരളത്തിലേക്ക് പുറപ്പെടുന്നു. അവിടെ എത്തിയ അയാള് കണ്ട അവൻ്റെ വീട്ടിലെ സംഭവവികാസങ്ങൾ അയാളെ അവിടെ തുടരാൻ തുടരുവാൻ പ്രേരിപ്പിക്കുന്നു .



കേരളത്തിൽ കൂടി കഥ നടക്കുന്നത് കൊണ്ട് കുറെയേറെ മലയാളം നടന്മാരും സംഭാഷണവും ഉണ്ട്.. അന്തരിച്ച ലളിത ചേച്ചി ഉണ്ട്..ഇളയരാജ,മക്കൾ യുവൻ ശങ്കർ,കാർത്തിക് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്..നിർമാണം യുവൻ ശങ്കർ രാജ തന്നെയാണ് സംവിധാനം സീനു രാമസ്വാമി .



സേതുപതി എന്ന അധിക പ്രതീക്ഷ ഒന്നും ഇല്ലാതെ പോയാൽ നമുക്ക് നല്ലൊരു കുടുംബ ചിത്രം കാണാൻ പറ്റും..മമ്മൂക്ക  പല വേഷങ്ങളിൽ വന്നു നമ്മുടെ  ഹൃദയങ്ങളിൽ  തമ്പടിച്ചിരിക്കുന്നത് കൊണ്ട് നമുക്ക് ഈ ചിത്രം അത്ര ഹൃദ്യം ആകില്ല.


പ്ര .മോ. ദി .സം

No comments:

Post a Comment