Friday, June 3, 2022

കുറ്റവും ശിക്ഷയും


 


ടൈറ്റിൽ രംഗങ്ങൾ കാണുമ്പോൾ ത്രില്ലടിപ്പിച്ച സിനിമ പിന്നീട് അങ്ങോട്ട് ഒരു ഡോക്യുമെൻ്ററി മാത്രം ആയി പോയ അവസ്ഥയാണ് ഈ സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും തോന്നുക.



ത്രിൽ അടിപ്പിച്ചു പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റിയ കഥ കയ്യിൽ കിട്ടിയിട്ടും അത് പറ്റിയ ആളുകളെ കൊണ്ട് തിരക്കഥ എഴുതിക്കാൻ പറ്റാത്തതാണ് രാജീവ് രവിയുടെ അബദ്ധം..അതോ സ്വന്തം അനുഭവകഥ രാജീവ് രവിക്ക് പറഞ്ഞുകൊടുത്തു അദ്ദേഹത്തിൻ്റെ ശൈലിയിലെ തിരക്കഥ തയ്യാറാക്കി കൊടുത്ത സിബി തോമസിൻ്റെ പിടിപ്പ് കേടോ?



മുൻപ് ഇറങ്ങിയ ഒരു തമിഴു സിനിമയുമായി സാമ്യം ഉള്ള തീം ആണെങ്കിലും തിരക്കഥയുടെ, സംവിധാനത്തിൻ്റെ പോരായ്മകൾ കൊണ്ട് എങ്ങും എത്താതെ അവസാനിക്കുകയാണ് ചിത്രം.




ഒരു ജ്വല്ലറി മോഷണം അന്വേഷിക്കുന്ന ഇൻസ്പെക്ടറുടെയും ഷാഡോ പോലീസ്കാരുടെയും അന്യ സംസ്ഥാനത്തുള്ള അന്വേഷണത്തെക്കാൾ അവരുടെ മാനസിക സംഘർഷങ്ങൾക്ക് കൂടി മുൻതൂക്കം കൊടുത്തു കൊണ്ടു വേറെ രീതിയിൽ പറയാൻ ശ്രമിച്ചു എങ്കിലും ആസിഫ് അലിയും അലൻസിയരും മാത്രം പാത്ര സൃഷ്ടിയിൽ ശോഭിക്കുംപോൾ സണ്ണി വെയിൻ,സെന്തിൽ കൃഷ്ണ,ഷറഫുദ്ദീൻ എന്നിവർ വെറും "ഷാഡോ' കളായി മാത്രം ഒന്നും ചെയ്യാനില്ലാത്ത നിൽക്കുകയാണ്.



പോലീസുകാർ അടക്കം ഭയക്കുന്ന ഒരു ഗ്രാമത്തെ കാണിക്കുമ്പോൾ കാണികൾക്ക് ഉണ്ടാകേണ്ട ഇംപാക്ട് പോലും നൽകുവാൻ സംവിധായൻ ശ്രമിച്ചില്ല എന്നത്  വലിയ ന്യൂനതയായി പോയി.ഇത്തരം "കുറ്റം" ചെയ്ത സംവിധായകനും തിരക്കഥാ കാരനും ഉള്ള "ശിക്ഷ "തന്നെയാണ് ചിത്രത്തിൻ്റെ ഒഴിഞ്ഞ കസേരകൾ


പ്ര .മോ .ദി .സം

No comments:

Post a Comment