കടലോരമേഖലയിലെ ക്വറ്റേഷൻ കഥയുമായിട്ടാണ് ലിയോ തദേവൂസ് ഇത്തവണ എത്തുന്നത്.സിനിമകൾ പണം വാരിയില്ല എങ്കിലും പച്ചമരതണലിൽ മുതൽ പയ്യൻസും ഒരു സിനിമാക്കാരും കടന്നു ലോനപ്പൻറെ മാമോദീസ വരെയുള്ള ചിത്രങ്ങളിൽ മിടുക്ക് കാണിച്ചിട്ടുള്ള ലീയോയുടെ ഏറ്റവും മികച്ച ചിത്രം ഇതാണെന്ന് പറയാം.
ബൈബിൾ കഥകൾ അറിയുന്നവർക്ക് കുറച്ചുകൂടി നല്ലവണ്ണം ഹൃദ്യമായി മനസ്സിലാക്കുന്നത് ആണ് ഈ അടുത്തകാലത്ത് മലയാളം സിനിമ കണ്ട ശക്തമായ തിരകഥയുള്ള ഈ ചിത്രം.യേശുവും പന്ത്രണ്ട് ശിക്ഷ്യൻമാരും യൂദാസും അവസാനത്തെ അത്താഴവും ഒക്കെ ഈ സിനിമയിൽ വരുന്നുണ്ട്.
ക്വട്ടേഷൻ വർക് ചെയ്യുന്ന പന്ത്രണ്ട് അംഗ സംഘത്തിനിടയിൽ ഒരു വരത്തൻ വരുന്നതും പാപങ്ങളിൽ നിന്നും അവരെ വ്യതിചലിപ്പിക്കാൻ പ്രയത്നിപ്പിക്കുന്നതും ആണ് കഥ.ചില സംഭവങ്ങൾ നമുക്ക് ദഹിക്കാതെ പോകുന്നുണ്ട് എങ്കിലും സിനിമയുടെ അവസാനം അത് കുറച്ചെങ്കിലും അത് എന്ത് കൊണ്ടാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട്.
വിനായകൻ,ഷൈൻ ചാക്കോ എന്നിവരുടെ മൽസര അഭിനയമാണ് പ്ലസ് പോയിൻ്റ്..കടലിലെ രംഗങ്ങൾ പകർത്തിയത് അഭിനന്ദനീയം തന്നെ...സിനിമക്ക് യോജിച്ച പാട്ടുകളും ഹൃദ്യം തന്നെ..അഭിനയിച്ച ഓരോരുത്തരും അവരവരുടെ റോളുകൾ ഗംഭീരമാക്കി.
സൂഫിയും സുജാതയും ഗംഭീരമാക്കിയ ദേവ് ആനന്ദ് ഒരു "മിസ്റ്റ്റി" കഥാപാത്രമായി വരുന്നത് നമ്മുടെ മനസ്സിലേക്ക് നന്ദനത്തിലെ ദൈവത്തിൻ്റെ കൈ സൂചിപ്പിക്കും.എന്നിരുന്നാലും ആ കഥാപാത്രത്തിൻ്റെ വേരുകൾ സൂചിപ്പിക്കാതെ പോയത് ചില പ്രേക്ഷകരിൽ എങ്കിലും കൺഫ്യൂഷൻ ഉണ്ടാക്കും .
പ്ര .മോ. ദി. സം
No comments:
Post a Comment