സ്വന്തമായി സൈബർ സെക്ക്യുറിട്ടി സ്റ്റാർട്ട് അപ്പ് നടത്തുന്ന രാധിക എന്ന യുവതി തൻ്റെ പ്രോഫഷനൽ എതിക്സ് കൃത്യമായി പാലിക്കുന്ന ആളാണ്. പ്രായമായ അച്ഛനോടൊപ്പം കഴിയുന്ന അവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മളിൽ ഓരോരുത്തർക്കും ഉണ്ടായതോ ഉണ്ടാവാൻ പോകുന്നതോ ആണ്.
മറ്റുള്ളവരുടെ സ്വകാര്യത എല്ലാവരും മാനിക്കണം എന്നുള്ളത് കൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വകാര്യതയുടെ അവസാന വാക്കായ ഫോൺ ഹാക്ക് ചെയ്യുവാൻ വലിയ പണം ഓഫർ കിട്ടിയിട്ടും വിസമ്മതിക്കുന്ന അവള് ഒരു കൂട്ടം ക്രിമിനലുകളുടെ സൈബർ ആക്രമണത്തിന് ഇരയായി മാറുന്നു.പോലീസിൽ പരാതി പെട്ടത് കൊണ്ട് ഈ കാലത്ത് വലിയ ശിക്ഷ കിട്ടില്ല എന്നതും നമ്മുടെ നിയമത്തിലെ പാളിച്ചകളും പിന്നീട് അവളുടെ അച്ഛന് ഉണ്ടായ അനുഭവങ്ങളും അവളെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു .
പിന്നീട് അങ്ങോട്ട് അവരുടെ പിന്നാലെ പോകുന്ന അവളുടെ നീക്കങ്ങളുടെ പരിണിത ഫലങ്ങൾ സിനിമയെ ത്രില്ലർ മൂഡിൽ എത്തിക്കുന്നു.നമ്മുടെ കൊച്ചിയിൽ ഇതൊക്കെ നടക്കുമോ എന്നുള്ള ചിന്ത മുൻപുള്ള പത്രവാർത്തകളിൽ കൂടി സഞ്ചരിച്ചാൽ തലസ്ഥാനത്തെ സംഭവങ്ങൾ കാണിച്ചു തരും.ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ല എന്നത് വെറും തള്ളി മറിക്കലാണെന്ന് നമുക്ക് പണ്ടെ ബോധ്യപ്പെട്ടത് ആണല്ലോ.
രജീഷ് വിജയൻ,ശ്രീനിവാസൻ കോംബോയുടെ അഭിനയമാണ് ചിത്രത്തിൻ്റെ പ്രത്യേകത..വിജയ് ബാബു എന്ന പോലീസ് ഉദ്യോഗസ്ഥനും മണികണ്ഠൻ പട്ടാമ്പി അടക്കം വില്ലന്മാർ ഒക്കെ അവരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.
ചെറിയ ചിത്രം ആണെങ്കിലും വലിയ കാര്യങ്ങളൊക്കെ പറയുന്ന ചിത്രം നമ്മുടെ സൈബർ ക്രൈം നിയമത്തിലെ പോരായ്മകൾ ഒക്കെ കൃത്യമായി പറയുന്നുണ്ട് .
പ്ര .മോ. ദി. സം
No comments:
Post a Comment