ജിസ് ജോയ് സിനിമയുടെ ഒരു ഒരു പ്രത്യേകത എന്താണ് എന്ന് വെച്ചാൽ കാണാൻ കൊള്ളാവുന്ന സിനിമ ആയിരിക്കും നല്ല പാട്ടുകൾ ഉണ്ടായിരിക്കും ആസിഫ് അലിയും കാണും..ഈ ചിത്രത്തിൽ ആദ്യത്തേതും അവസാനത്തെതും ഉണ്ടെങ്കിലും പാട്ടുകൾ ഇല്ല..
ആദ്യാവസാനം നെഗറ്റീവ് ആയ ഒരു കഥാപാത്രത്തെ അതിൻ്റെ ഗൗരവം അറിഞ്ഞ് കൊണ്ട് ആസിഫ് അലി അവതരിപ്പിച്ചു എന്നത് തന്നെ പ്രത്യേകതയാണ്.ഇപ്പോഴത്തെ യുവ നടന്മാർ വലിയൊരു മാറ്റം തന്നെ ആഗ്രഹിക്കുന്നുണ്ട് എന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും.അത് ഒരു ശുഭ സൂചന തന്നെയാണ് നമ്മുടെ സിനിമകൾക്ക്...
സെലിബ്രിറ്റി ലോകത്ത് ഏതു നിമിഷവും പൊട്ടി പോകുന്ന കുമിള ആണെങ്കിൽ പോലും തൻ്റെ ഉള്ളിലുള്ള ഈഗോയും വാശിയും കൊണ്ട് ജീവിക്കുന്ന സൂപ്പർ സ്റ്റാർ അറിയാതെ ചിലർ കരുതി കൂട്ടി ഒരുക്കിയ കുരുക്കിൽ പെട്ട് ഉഴലുന്നതും അത് അയാളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതും ആണ് ജിസ് ജോയ് പറയുന്നത്.
കഥയിൽ വലിയ പുതുമ ഒന്നും ഇല്ലെങ്കിലും വേറിട്ട രീതിയിൽ അത് പറയുമ്പോൾ ഒരു ഫ്രഷ്നസ് അനുഭവപ്പെടുന്നുണ്ട്.ക്ലൈമാക്സ് രംഗങ്ങൾ മുൻപ് കണ്ട ഒരു അന്യഭാഷാ സിനിമയെ ഓർമി പ്പിക്കുന്നുമൂണ്ട്.
ആസിഫ് ഗംഭീര പ്രകടനം കാഴ്ചവെച്ചു എങ്കിലും ആൻ്റണിയും നിമിഷയും ഒപ്പം എത്തുവാൻ നന്നേ പാട് പെടുന്നുണ്ട്.ആൻ്റണിയുടെ കാസ്റ്റിംഗ് പോലും വേണ്ടായിരുന്നു എന്ന് ചിലപ്പോൾ ഒക്കെ വിളിച്ചു പറയുന്നുണ്ട്.
രണ്ട് മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രം ഓരോ നിമിഷവും ആകാംഷ പ്രേക്ഷകരിൽ നിറക്കുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്..
പ്ര .മോ .ദി. സം
No comments:
Post a Comment