Thursday, June 23, 2022

പ്രകാശൻ പറക്കട്ടെ


 


നമുക്ക് അറിയുന്ന നമ്മുടെ അടുത്ത് എവിടെയോ ഉള്ള ഗ്രാമത്തിൻ്റേയും അവിടെ ഉള്ള മനുഷ്യരുടെയും കഥയാണ് നവാഗതനായ സംവിധായകൻ ഷഹദ് പറയുന്നത്..രചിച്ചു നൽകിയത് ധ്യാൻ ശ്രീനിവാസൻ ആണെങ്കിലും അത് പകർത്തുന്നതിൽ സംവിധായകൻ മിടുക്ക് കാട്ടുന്നുണ്ട് .



വലിയ വലിയ സ്റ്റാർ ചിത്രങ്ങൾ "തള്ളി തള്ളി "വിജയിപ്പിക്കുന്ന ഈ കാലത്ത് ഇത്തരം ചിത്രങ്ങൾ നമ്മൾ ആഞ്ഞ് തള്ളിയാൽ പോലും വിജയിക്കണം എന്നില്ല.. സ്റ്റാർ മാർക്കറ്റ് വാല്യു ഇല്ലാത്ത ചിത്രങ്ങൾ വിജയിക്കുക അതിൻ്റെ കഥ കൊണ്ടും അതിലെ വൈവിധ്യങ്ങൾ കൊണ്ടും മാത്രമാണ്.പക്ഷേ ഈ ചിത്രത്തിൽ പുതിയതായി ഒന്നും ഇല്ലെങ്കിൽ പോലും മടുപ്പ് അനുഭവ  പെടുത്താൻ പറ്റാത്ത വിധം ചിത്രം മുന്നോട്ട് പോകുന്നുണ്ട്.



മാത്യൂ തോമസ് എന്ന യുവനടൻ ഇപ്പൊൾ പലർക്കും ലക്കിചാം ആണ്. കണ്ടിടത്തോളം വലിയ കഴിവുകൾ ഒന്നും ഇല്ല അഭിനയവും പോരാ...ഒരേ മുഖഭാവം.. ഡാൻസ് ,അടി ,പാട്ട് എന്നിവയിൽ ഒന്നും പ്രാഗത്ഭ്യം ഇല്ല..എന്നിട്ടും അവൻ അഭിനയിച്ച ചിത്രങ്ങൾ ഒക്കെ നല്ല രീതിയിൽ വിജയിക്കുന്നു.അത് കൊണ്ട് തന്നെ പല ചിത്രങ്ങളിലും അയാളെകാളും കഴിവുള്ളവൻ ഉണ്ടായിട്ടും ഇയാൾക്ക് കൂടുതൽ അവസരം കിട്ടുന്നു.



പക്ഷേ ഈ ചിത്രത്തിൽ അയാളിൽ നിന്ന് പലതും സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുൻപത്തെ ചിത്രങ്ങളിൽ കാണാത്ത വൈവിധ്യ ഭാവങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ട്.




ഒരു നാടും അതിലെ സാധാരണ മനുഷ്യരുടെയും കഥപറയുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.


പ്ര .മോ. ദി. സം

No comments:

Post a Comment