Sunday, June 5, 2022

വിക്രം

 



*നല്ല രീതിയിൽ  ആർക്കും കണ്ടിരിക്കാവുന്ന ശരാശരി (ഒരു  അജിത്ത്  വിക്രം / വിജയ്  സ്റ്റൈൽ) സിനിമ തള്ളി മറിച്ചു ഭയാനക ഹൈപ്പോക്കെ കൊടുത്ത് കാണാൻ പോകുന്നവന് അമിതപ്രതീക്ഷ ഒക്കെ വാരി വിതറിയത് ഫാൻസ് ചെയ്ത വലിയ തെറ്റ്.. അവസാനം കണ്ടു കഴിയുമ്പോൾ അവന്   ഈ കാരണം കൊണ്ട് തന്നെ നല്ലവണ്ണം ഇതത്ര രസിക്കാൻ പറ്റില്ല..കാരണം തള്ളി മറിച്ചത് പോലെ അവനതിൽ  ഒന്നും കാണാൻ ഇടയില്ലാത്ത സിനിമ.





" കമലിൻ്റെ മടങ്ങി വരവ്..ലോകേഷ്  മാജിക്ക്... തേങ്ങാ കൊല എന്നൊക്കെ പറഞ്ഞ് പോയി നോക്കുമ്പോൾ നമ്മുടെ പണ്ടത്തെ "കൗരവരിൽ" മമ്മൂട്ടി എങ്ങിനെ ആയിരുന്നോ അത് പോലെ...വിഷ്ണു വർദ്ധൻ ,തിലകൻ,ബാബു ആൻ്റണി ഒക്കെ പൂണ്ടു വിളയാടി പിന്നെ ഉള്ള മമ്മൂട്ടി ഇല്ലെ അത്രയേ ഉള്ളൂ..സംവിധായകൻ്റെ മാജിക് ഒന്നും ഇല്ല ഇതൊക്കെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ആയി കൊല്ലത്തിൽ അഞ്ചാറു എണ്ണം എങ്കിലും വരും.



* ഇത് ഒരു ഫഹദ് ഫാസിൽ പൂണ്ടു വിളയാട്ടം ആണ്..ഇടവേള വരെ എങ്കിലും..ഇത്രക്ക് നന്നായി ഇങ്ങിനെ ഒരു ചിത്രത്തിൽ മലയാളത്തിൽ പോലും ഫഹദിനെ കണ്ടിട്ടില്ല..ഇതൊരു ചെമ്പൻ വിനോദ് ചിത്രമാണ്...കലാഭവൻ മണിയെ പോലെ ചെമ്പൻ തമിഴു മാർക്കറ്റ് പിടിക്കുന്ന കാലം വിദൂരമല്ല.



* അടി, ഇടി ,പുക, വെടിവെപ്പ്,കൊല അങ്ങിനെ പോകുന്ന രണ്ടാം പകുതി നന്നായി വെറുപ്പിക്കുന്ന തരത്തിൽ ആണ്..തിയേറ്റർ ആയത് കൊണ്ട് സൗണ്ട് സിസ്റ്റത്തിൽ അതിൻ്റെതായ ഗുണം കിട്ടും.അനിരുദ്ധിൻ്റെ ബാക് ഗ്രൗണ്ട് സംഗീതം നല്ലവണ്ണം വർക് ഔട്ട് ആയിട്ടുണ്ട്.


സാധാരണ മൽട്ടിസ്റ്റാർ സിനിമകളിൽ  വില്ലൻ വേഷങ്ങളിൽ  ആകുമ്പോൾ അസാധാരണ സംഭവം ആകുന്ന വിജയ് സേതുപതി ചിലപ്പോൾ ഒക്കെ വെറുപ്പിക്കുന്ന അവസ്ഥയിൽ തന്നെ ആണ്.


*ചെറിയ റോളുകളിൽ ആണെങ്കിലും നറൈൻനും കാളിദാസ് ജയറാമും തന്യ എന്ന ഓഫിസറും നന്നായി...അവരുടെ സ്റ്റണ്ട് പുതുമതന്നെ ആണ്.. സൂര്യ യുടെ എൻ്റെറിങ് കിടു തന്നെയാണ്.


*അധികം പ്രതീക്ഷ ഒന്നും കൊടുക്കാതെ നല്ല അടിയും ഇടിയും ആക്ഷനും ഒക്കെ ഉള്ള ചിത്രം എന്ന രീതിയിൽ പോയി കണ്ടാൽ നല്ലവണ്ണം രസിച്ചു മടങ്ങിവരാൻ പറ്റും.


പ്ര .മോ .ദി .സം

No comments:

Post a Comment