Friday, June 17, 2022

ഓക്സിജൻ

 



മനുഷ്യൻ്റെ നിലനിൽപ്പിനു ഓക്സിജന് അത്യാവശ്യമാണ്..അത് നമുക്കൊക്കെ അന്തരീക്ഷത്തിൽ നിന്നും കിട്ടുന്നു.എന്നാല് ജന്മനാ ശ്വസന വൈക്യല്യമുള്ള കുട്ടിക്ക് എപ്പൊഴും ഓക്സിജന് സിലിൻഡറുമായി ജീവിക്കേണ്ടി വരുന്നു. അവനോടൊപ്പം എപോഴും കൈത്താങ്ങ് ആയി അവൻ്റെ അമ്മയും ഉണ്ടാകും.അതാണ് അവൻ്റെ ശക്തിയും പ്രതീക്ഷയും.







കോയമ്പത്തൂർ നിന്നും  ആ അമ്മയും മകനും കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ വഴിയിൽ വെച്ച് ഉരുൾപൊട്ടി ബസ്സ് മണ്ണിനടിയിൽപെടുന്നു. കൂടെ യാത്രക്കാരും ഡ്രൈവറും..


മയക്കു മരുന്ന് കേരളത്തിലേക്ക് കടത്തുന്ന ഫ്രോഡ് പോലീസുകാരൻ,ജയിൽ മോചിതനായി അമ്മയുടെ അടുത്ത് പോകുന്ന ആൾ, ജാതിയിലെ കുറവ് കൊണ്ട് കാമുകിയെ സ്വന്തമാക്കുവാൻ പറ്റാത്ത ഡോക്ടർ, നാട്ടിലേക്ക് പോകുന്ന ഡോക്ടറുടെ കാമുകിയും അച്ഛനും,രാഷ്ട്രീയക്കാരനും കൂട്ടാളിയും,ഡ്രൈവറും ഒക്കെ മണ്ണിനടിയിൽ പെട്ട് പോകുകയാണ്.


അവിടെ നിന്നും രക്ഷപ്പെടുവാൻ ഉള്ള മനുഷ്യരുടെ സ്വാർഥതയുടെ  "ജീവന്മരണ" പോരാട്ടമാണ് സിനിമ പറയുന്നതും.ക്രമേണ ഓക്സിജന് ഇല്ലാതെ മരണത്തിലേക്ക് അടുക്കുമ്പോൾ മാനുഷികത  മറന്ന് ജീവൻ്റെ നിലനിൽപ്പിന് വേണ്ടി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ കൂടിപോയോ എന്ന് തോന്നും എങ്കിലും അങ്ങിനെ ഒരവസ്ഥയിൽ എങ്ങിനെ മനുഷ്യർ പെരുമാറും എന്നത് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .


ഗ്രാഫിക്സ് കൊണ്ട് ഉരുൾപൊട്ടലും മറ്റും സമർത്ഥമായി സംവിധായകൻ വിഘ്നേഷ്  നമ്മിലേക്ക് ലയിപിക്കുന്നുണ്ട്. എങ്കിലും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ അഭിനയ മികവ് തിയേറ്ററിൽ കാണുവാൻ സാധി ക്കില്ല കാരണം ചെറു സ്ക്രീനിൽ ആണ് റീലീസ്.


സിനിമയുടെ ക്ലൈമാക്സ് ഒക്കെ മുൻകൂട്ടി മനസ്സിലാകും എങ്കിലും രണ്ടു മണിക്കൂർ ആകാംഷയോടെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിയുന്നുണ്ട്.


പ്ര .മോ .ദി. സം

No comments:

Post a Comment