ടോവിനോ തോമസ് എന്ന നടനിൽ പ്രേക്ഷകർക്ക് പ്രതീക്ഷ കുറഞ്ഞു കുറഞ്ഞു വരികയാണ് എന്ന സംശയം അടുത്ത കാലത്ത് തിയേറ്ററിൽ ചലനം സൃഷടിക്കാൻ പറ്റാതെ പോയ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.
മഹാനടി ന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് സഞ്ചരിക്കുന്നത് സമാനമായ പാതയിൽ കൂടിതന്നെയാണ്..രണ്ടു പേരും ഇനിയും ഭാവിയെ കുറിച്ച് നന്നായി ആലോചിച്ചില്ല എങ്കിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം ആയിരിക്കും.
സുഹൃത്തുക്കൾ ആയ വക്കീലന്മാർ തമ്മിൽ സ്നേഹിച്ചു കല്യാണം കഴിച്ചപ്പോൾ കിട്ടുന്ന ഒരു കേസിൽ രണ്ടു പേർക്കും പരസ്പരം പോരടിക്കുന്ന അവസ്ഥ വന്നു ചേരുന്നു. അവരുടെ കോടതി മുറിയിലെ വാശി ജീവിതത്തെ കൂടി ബാധിക്കുന്നതാണ് സിനിമ .
നമ്മുടെ സമൂഹത്തിൽ ഇപ്പൊൾ സ്ഥിരമായി നടക്കുന്നതാണ് പരസ്പര സഹകരണത്തോടെ ഉള്ള "ഒത്ത് ചേരൽ".. എങ്കില് പോലും അത് മറ്റൊരു തരത്തിൽ കോടതിയിൽ എത്തിയാൽ, നമുക്ക് ആ കേസിനെ കുറിച്ച് പലതും അജ്ഞാതമായ സംഗതി ആയിരിക്കും. ആ വിഷയം ആണ് നവാഗത സംവിധായകൻ വിഷ്ണു രാഘവൻ പറയുന്നത്..
ചില കാര്യങ്ങളിലെ ന്യായീകരണങ്ങൾ നമ്മെ നെറ്റി ചുളുപ്പിക്കും എങ്കിലും അങ്ങനെയൊക്കെയാണ് നമ്മുടെ നിയമം അനുസരിച്ച് ചെയ്യുവാൻ കഴിയുക എന്നത് യാഥാർത്ഥ്യമാണ്.
പ്ര .മോ .ദി .സം
No comments:
Post a Comment