വിദ്യാഭാസ മേഖല വലിയൊരു കച്ചവട സാധ്യത ഉള്ള സ്ഥലമാണ്.അത് കൊണ്ട് തന്നെയാണ് പല സ്ഥാപനങ്ങളും പലരും കയ്യടക്കി വെച്ചിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനം കടക്കുന്നവരെ റാഞ്ചാൻ വലിയൊരു റാക്കറ്റ് അവിടെ പക വിഭാഗങ്ങൾ ആയി വലവിരിച്ച് നിൽപ്പുണ്ട്..അങ്ങനെയുള്ള വലയിൽപെട്ടവരിൽ ചിലർ പഠിച്ചു രക്ഷപ്പെടുന്നു.ചിലർ സകല തരികിടയും അഭ്യസിക്കാൻ ഇറങ്ങുന്നു.
അച്ഛൻ്റെ നിർബന്ധം കൊണ്ട് മാത്രം എൻജിനീയറിങ് കോളേജിൽ എത്തിപെട്ടവൻ താൻ ഇവിടെ വേണ്ടാത്ത ഡൊണേഷൻ എന്ന പേരിൽ വഞ്ചിക്കപ്പെട്ടതു മനസ്സിലാക്കുമ്പോൾ പണത്തിന് "വിലയില്ലാത്ത "അച്ഛനെ പണം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു..ആദ്യം ആദ്യം പണം കൊടുത്ത അച്ഛൻ പിന്നീട് കൊടുക്കാതായപ്പോൾ സുഹൃത്തുക്കളുമായി ചേർന്ന് പണം ഉണ്ടാക്കുവാൻ അഡ്മിഷൻ മാഫിയ ലോബി ഉണ്ടാക്കുന്നു.
നിലവിലെ രാക്കററുകളുടെ ചതി കൊണ്ട് ആദ്യ ശ്രമത്തിൽ തന്നെ പാളി പോകുകയും കടകാരനായി മാനഹാനി ഭയന്ന് സുഹൃത്ത് ആത്മഹത്യ ചെയ്യുകയും ആയപ്പോൾ അവൻ റാക്കറ്റ്ന് എതിരെ പ്രവർത്തനം ആരംഭിക്കുന്നു.
പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സെൽഫി പറയുന്നത്.നമ്മുടെ വിദ്യാഭാസ രംഗത്തെ പിടിപ്പുകേട് മുഴുവൻ കാണിക്കുന്നില്ല എങ്കിലും അന്യ സംസ്ഥാനങ്ങളിൽ നടക്കുന്ന മെഡിക്കൽ എൻജിനീയറിങ് സീറ്റ് റാക്കറ്റിലെ ഉള്ളുകള്ളികൾ വ്യക്തമായി പറഞ്ഞു പോകുന്നുണ്ട്.
അമ്മയെ എപ്പൊഴും വാഴ്ത്തിപാടുന്ന പലരും അച്ഛൻ്റെ നിശബ്ദ സ്നേഹം കാണാതെ തെറ്റിദ്ധരിക്കുന്നു.. ആ കാര്യം കൂടി സിനിമ പറഞ്ഞു വെക്കുന്നുണ്ട്.
പ്ര .മോ .ദി. സം
No comments:
Post a Comment