നമ്മുടെ ഒക്കെ നാട്ടിൽ ഉണ്ടാവും സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ഓടി നടക്കുന്ന ഒരു നന്മനിറഞ്ഞ ജന്മം.അവൻ്റെ ഓട്ടം അവൻ്റെ കുടുംബ ബന്ധങ്ങളെ ബാധിച്ചാൽ പോലും അവൻ തളരാതെ ഓടി കൊണ്ടിരിക്കും.അതാണ് അവനു ജീവിതം മനസ്സിൻ്റെ ആശ്വാസം...
സിനിമ പ്രേമി കൂടിയായ ഡോക്ടർ പ്രിയനും അങ്ങിനെ ആയിരുന്നു.താമസിക്കുന്ന ഫ്ലാറ്റിൻ്റെ സെക്രട്ടറി കൂടിയായ പ്രിയൻ അവിടെ ഉള്ളവരുടെയും അറിയുന്ന ആരുടെയും കാര്യത്തിന് വേണ്ടി ഓട്ടമാണ്.അത് കൊണ്ട് തന്നെ അയാൾക്ക് നല്ലൊരു അച്ഛനും ഭർത്താവും മകനും ആകാൻ പലപ്പോഴും പറ്റാറില്ല..ഇതിൻ്റെ ഒക്കെ പ്രശ്നങ്ങൾ തലയിൽ ഉണ്ടെങ്കിലും പ്രിയൻ മറ്റുള്ളവർക്ക് വേണ്ടി ഓട്ടത്തിൽ ആണ്.
മികച്ച എഴുത്തുകാരൻ കൂടിയായ പ്രിയൻ്റെ കഥ സിനിമ ആക്കുവാൻ അവസരം കിട്ടിയപ്പോൾ അവൻ്റെ കഥ കേൾക്കുവാൻ മമ്മൂട്ടിയുടെ അവസരം കിട്ടിയ ദിവസത്തെ പ്രിയൻ്റെ ഓട്ടത്തിൻ്റെ കഥയാണ് ഈ ഓട്ട കഥയിലൂടെ സംവിധായകൻ ആൻ്റണി സോണി പറയുന്നത്.
കുറെയേറെ നമുക്ക് ചുറ്റും ഉള്ള പ്രശ്നങ്ങൾ സരസമായി കാണിക്കുന്നത് കൊണ്ട് തന്നെ സിനിമ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്..ക്ലൈമാക്സിൽ ഒളിപ്പിച്ചു വെച്ച കാര്യം മുൻകൂട്ടി പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എങ്കിൽ കൂടി അത് കൊണ്ട് വരുന്ന സമയത്തിൽ ആൻ്റണി മിടുക്ക് കാട്ടിയിട്ടുണ്ട്.
പ്ര .മോ. ദി .സം
No comments:
Post a Comment