Wednesday, April 30, 2025

തുടരും

  

തരുൺ മൂർത്തി എന്ന സംവിധായകൻ ഇതിന് മുമ്പ് രണ്ട് ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്..രണ്ടും എൻ്റെ കാഴ്ചപ്പാടിൽ മികച്ച സിനിമകൾ തന്നെയായിരുന്നു.പ്രേക്ഷകരെ അറിയുന്ന ഒരു സംവിധായകൻ്റെ കയ്യൊപ്പ് അദ്ദേഹത്തിൻ്റെ ചിത്രത്തിൽ ഉണ്ടായിരുന്നു.




അദ്ദേഹം പറഞ്ഞത് പ്രകാരം ആരുടെയും കൂടെ പോയി സിനിമ പഠിക്കാതെ  യുട്യൂബ് പോലെയുള്ള ആപ്പുകൾ വഴിയും, സ്വന്തമായി സിനിമ ചെയ്യുവാൻ വേണ്ടി ഒരു സിനിമ തന്നെ പലാവർത്തി കണ്ടും കുറെയേറെ ഹോം വർക്ക് ചെയ്തുമൊക്കെയാണ് ഈ നിലയിലേക്ക് എത്തിയത്..


ലാലേട്ടൻ്റെ ഫാൻബോയ് ആയതു കൊണ്ട് തന്നെ ലാലിനെകുറിച്ചു വ്യക്തമായ കാഴ്ചപ്പാടും ധാരണയും പ്രതീക്ഷയും ആരാധനയും അദ്ദേഹത്തുണ്ടായിരുന്നത് കൊണ്ട് തന്നെയാണ് ഈ സിനിമ ഇത്ര മനോഹരമായി ചെയ്യുവാൻ കഴിഞ്ഞത്.


ഈ സിനിമ മഹത്തരം എന്നൊന്നും എനിക്ക്  അഭിപ്രായമില്ല..എങ്കിലും ഒരു പ്രേക്ഷകന് രണ്ടു മണിക്കൂർ നാൽപത്തിഅഞ്ച് മിനിറ്റോളം ആസ്വദിക്കുവാൻ വേണ്ടത് കളിയായി ,ചിരിയായി, നൊമ്പരമായി , ആവേശമായി ത്രില്ലിംഗ് സ്വഭാവത്തിൽ അദ്ദേഹം ഒരുക്കിയിട്ടുണ്ട്..


അടുത്ത് കണ്ട ലാലേട്ടൻ സിനിമകൾ പോലെ പണം വാരിയെറിഞ്ഞുകൂട്ടി ഇല്ലാത്ത  ഹൈപ്പ് ഒക്കെ ഉണ്ടാക്കി പ്രേക്ഷകനെ നിരാശപ്പെടുത്തി തലവേദനയോടെ വീട്ടിലേക്ക് പറഞുവിടുനില്ല... ഷൺമുഖനും ലളിതയും മക്കളും ജോർജ് സാറും നമുക്കൊപ്പം വരും..


ഇത് ലാലേട്ടൻ്റെ സിനിമയേക്കാൾ തരുൺ മൂർത്തിയുടെ സിനിമയാണ്..ഒരു മികച്ച സംവിധായകൻ്റെ കയ്യിൽ കിട്ടിയാൽ ലാലേട്ടൻ എന്ന മാണിക്യം എത്ര മനോഹരമായി സിനിമ ചെയ്യുമെന്ന് ഈ ചിത്രം കാണിച്ച് തരും.



ലാലേട്ടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം ഒന്നും അല്ലെങ്കിൽ പോലും നമുക്ക് നഷ്ടപ്പെട്ടുപോയ ലാലേട്ടനെ വീണ്ടും കണ്ട സിനിമയാണ് തുടരും..കുറെയേറെ പരാജയങ്ങളും വീഴ്ചകളും സംഭവിച്ചാലും ഒരിക്കലും ലാലേട്ടൻ ഇവിടെ ഇല്ലാതാകുന്നില്ല ..അദ്ദേഹം ഇവിടെത്തന്നെ  തുടരും മുമ്പത്തേക്കാൾ പ്രൗഢി യോടെ എന്ന് ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്.



പ്രകാശ് വർമ്മ എന്ന വില്ലൻ ആണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്..ആദ്യ സിനിമയെന്ന പ്രതീതിപോലും സൃഷ്ടിക്കാതെ എത്ര മനോഹരമായാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. യശശരീരനായ എൻ. എഫ് വർഗ്ഗീസിൻ്റെ ഓർമപ്പെടുത്തൽ ചില സീനുകളിലൊക്കെ തോന്നി.



പിന്നെ പറയേണ്ടത് ബിനു പപ്പുവിൻ്റെ റോള് ആണ്..ഓരോ സിനിമയിലും അദ്ദേഹം  വ്യത്യസ്തമായി ശരിക്ക് നമ്മളെ  ഞെട്ടിക്കുകയാണ്..മലയാള സിനിമ ശരിക്കും കൂടുതലായി പ്രയോജനപ്പെടുത്തെണ്ട അഭിനേതാവാണ് അദേഹം.



ശോഭനാക്കു ചില സമയത്ത് നാഗവള്ളി കേറി വരുന്നത് പോലെ തോന്നി പോകുന്നുണ്ട്..ചില സീനുകളിൽ അഭിനയിച്ചു ഓവറാക്കിയ പോലെ തോന്നുന്നുണ്ട്..എങ്കിലും അവസാന പോലീസ് സ്റ്റേഷൻ സീനിലെ ആ നോട്ടം ശരിക്കും മറ്റു പോരായ്മകൾ ഒക്കെ മാറ്റുന്നുണ്ട്.



ജയിക്സ് ബിജോയ് ബിജിഎം കിടിലം..പാട്ടുകളും മനോഹരം..ലാലേട്ടൻ ഇത്തരം സിനിമകൾ ആണ് ചെയ്യേണ്ടത്..ഒരു ഉപകാരവും ആർക്കും ഇല്ലാത്ത സിനിമകൾ ഉപേക്ഷിച്ച്   ഇത്തരം ചെറിയ സിനിമകൾ ചെയ്തു കോടികൾ കൊയ്യുന്നതാണ് മലയാള സിനിമക്കും നല്ലത്.പുതിയ കഴിവുള്ള സംവിധായകർക്ക് ഒപ്പം ചേർന്നു നടക്കുക..ഇനിയും അൽഭുതങ്ങൾ അവിടെ നിന്നും ഉണ്ടാകും.


പ്ര.മോ.ദി.സം.

1 comment:

  1. കഥാപശ്ചാത്തലം അവതരണം നീണ്ടുപോയതും വിരസത ഉണ്ടാക്കി. ശ്രദ്ച്ചാൽരു 10 മിനുട്ട് കുറക്കാമായിരുന്നു

    ReplyDelete