അനുരാം സംവിധാനം ചെയ്ത ചിത്രം ഒരു പതിനാറ്കാരി പെൺകുട്ടിയുടെ മരണത്തിന് പിന്നാലെയുള്ള ചാനലുകാരുടെ സഞ്ചാരവും അവിടെ അവർ അതുമായി ബന്ധപെട്ടവരുമായി ഇടപെടുമ്പോൾ ഉള്ള സംഭവങ്ങളും അവിടെ നിന്ന് പലരെയും അഭിമുഖീകരിക്കുന്ന അവസരത്തിൽ പല കാര്യങ്ങളും കണ്ടുപിടിക്കുന്നതുമാണ് ഒന്നെ മുക്കാൽ മണിക്കൂറിൽ പറയുന്നത്.
ഒരു ക്രൈം സിനിമ ആകുമ്പോൾ പ്രേക്ഷകനെ ആകർഷിക്കുന്ന ഒരു ഘടകവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇല്ല എന്ന് മാത്രമല്ല ,മുൻപ് മറ്റുള്ളവർ പിന്തുടർന്ന പാതയിൽ കൂടി പോകുന്ന ചിത്രം കൊലപാതകത്തിൻ്റെ കാരണമായി പറയുന്നത് പോലും വിശ്വാസത്തിൽ എടുക്കാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടായിരിക്കും.
കുറെയേറെ പേരെ വിസ് തരിക്കുക ,എന്നിട്ട് പ്രേക്ഷകനിൽ ചില കൺഫ്യൂഷൻ ഉണ്ടാക്കുക ,ഇന്നെ ആൾ ആണ് കൊന്നത് എന്ന് പലതരത്തിൽ ഉള്ള സംഭവങ്ങൾ കാട്ടി നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുക തുടങ്ങി സിനിമ ഉണ്ടായ കാലം തൊട്ട് അനുവർത്തിക്കുന്ന രീതിയിൽ തന്നെയാണ് ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതിയിരിക്കുന്നത്.
പ്രേക്ഷകരെ ത്രിൽ അടിപ്പിക്കുന്ന സംഭവങ്ങളോ പിടിച്ചിരുത്തുന്ന രംഗങ്ങളോ സിനിമക്ക് ഊർജം നൽകുന്ന സംഗീതമോ നടീനടന്മാരുടെ മികച്ച പ്രകടനമോ ഒന്നും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ട് ചിത്രം.
ചിലവഴിക്കാൻ ഒന്നര രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ കാണുന്നതിൽ തെറ്റില്ല..അഭിനയിക്കുന്നത് തരതമേന്യ പുതിയ മുഖങ്ങൾ ആയതുകൊണ്ട് തന്നെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറക്കുമ്പോൾ അവർക്കെങ്കിലും ഉപകരപ്പെടണമായിരുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment