ഒരു കുഞ്ഞു എന്നത് വിവാഹിതരായ പലരുടെയും ആഗ്രഹമാണ്..പക്ഷേ വർഷങ്ങൾ കഴിഞ്ഞു കുഞ്ഞു ഉണ്ടാകാതെയിരിക്കുമ്പോൾ ആധിയായി,നോവായി,ചോദ്യങ്ങളായി,പ്രശ്നങ്ങളായി അങ്ങിനെ അവരുടെ ജീവിതം കൊണ്ട് അവർക്ക് പോലും വെറുപ്പ് ഉണ്ടാക്കും. ചുറ്റും ഉള്ളവരുടെ ചോദ്യങ്ങൾ ആണ് വേറെ ഏറെ വിശമിപ്പിക്കുക.
ഒരു കുഞ്ഞു വ്യത്യസ്ത സാഹചര്യങ്ങളിൽ മൂന്നു അമ്മമാർക്ക് ഒപ്പം കഴിയേണ്ടുന്ന കഥ പറയുകയാണ് തോമസ് സെബാസ്റ്റ്യൻ എന്ന സംവിധായകൻ...ഓരോ അമ്മയുടെ സാഹചര്യവും നല്ല രീതിയിൽ പറഞ്ഞ ചിത്രം ചില അവസരങ്ങളിൽ കണ്ണ് നനയിക്കും.ആശകൊണ്ട്,നിരാശ കൊണ്ട്,ബാധ്യത കൊണ്ട് കുഞ്ഞു മൂന്നു അമ്മമാരുടെ കൈകളിൽ വളരുകയാണ്.
വ്യത്യസ്ത നിലയിൽ ഉള്ള ചിത്രങ്ങൾ ചെയ്തു എങ്കിലും ഇതുവരെ തോമസിന് ശരിയായ രീതിയിൽ മലയാള സിനിമയിൽ അംഗീകാരം കിട്ടിയിട്ടില്ല..ഈ ചിത്രം ജീവിതഗന്ധിയായ നല്ലോരു സിനിമയാണ് എങ്കിൽ കൂടി തിയേറ്ററിൽ കാണികളെ കയറ്റുവാൻ കഴിയുന്നില്ല. നല്ല ചിത്രങ്ങളെ മലയാളികൾ സ്വീകരിക്കുന്ന രീതി ഇപ്പൊൾ അപഹസ്യമായി മാറിയിട്ടുണ്ട്.
തള്ളി മറിച്ച ചിത്രങ്ങൾക്ക് ഒരു കാമ്പോ കഥയോ ഇല്ലെങ്കിൽ കൂടി അതൊക്കെ കണ്ട് ബോറടിക്കുവാൻ പ്രേക്ഷകർ തയ്യാറാകുന്ന ഈ കാലത്ത് ഇതുപോലെയുള്ള സിനിമകൾ അവഗണിക്കപ്പെട്ടു പോകുകയാണ്.നല്ലരീതിയിൽ അഭിപ്രായം കിട്ടിയിട്ടും ഈ ചിത്രം ശരിയായ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ഇത് വെറും ഓഫ് ബീറ്റ് ചിത്രമല്ല..നല്ല രീതിയിൽ കാണികളെ എൻഗേജ് ചെയ്യുന്ന വിധത്തിൽ എടുത്ത ചിത്രമാണ്...നിഗൂഢതകളിൽ കൂടി സഞ്ചരിച്ചു കൃത്യമായ അടിത്തറ പാകിയ വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമക്ക് എച്ചു കൂട്ടലുകൾ ഒന്നുമില്ല.അഭിനേതാക്കൾ ഒക്കെ സിനിമയോട് നൂറു ശതാനവും നീതി പുലർത്തിയിട്ടുണ്ട്.
ദേവദർഷിണി എന്ന തമിഴ് നടി ആദ്യമായി മലയാളത്തിൽ മുഴുനീള വേഷം അഭിനയിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ,ജാഫർ ഇടുക്കി, മീര വാസുദേവ്,അലൻസിയർ ,മുത്തുമണി,ടി. ജീ രവി, നവാസ് വള്ളിക്കുന്ന് ,മാല പാർവതിഎന്നിവരും അഭിനയിക്കുന്നു.
പ്ര.മോ.ദി.സം













No comments:
Post a Comment