Sunday, April 27, 2025

നന്പൻ ഒരുവൻ വന്ത പിരാഗൂ

 

ഒരു സുഹൃത്ത് വന്നതിനു ശേഷം എന്ന് അർഥം വരുന്ന സിനിമ കൂട്ടുകാരുടെ കഥയാണ് പറയുന്നത്.ഒരു കോളനിയിൽ ചെറുപ്പം മുതൽ ഒന്നിച്ചു വളർന്ന കൂട്ടുകാർ പഠിപ്പിനുശേഷം ഒരു "കമ്പനിആപ്പ്" തുടങ്ങുവാൻ ശ്രമിച്ചു എങ്കിലും ഓരോരോ കാരണങ്ങൾ കൊണ്ട് അത് നടക്കുന്നില്ല.





ആനന്ദ ഒഴിച്ച് മറ്റുള്ളവർ ഒക്കെ ജോലിക്ക് കയറിയപ്പോൾ ആനന്ദിന് ഒരിക്കലും മനസ്സിൽ പിടിച്ച ജോലി കിട്ടുന്നില്ല കിട്ടുന്ന ജോലി ആണെങ്കിൽ അവൻ്റെ കഴിവില്ലായ്മ കാരണം പറഞ്ഞു  ഒഴിവാക്കുന്നു. അവൻ്റെ സ്വപ്നം മറ്റൊന്നായിരുന്നത് കൊണ്ട് തന്നെ ജോലി അവനു ഭാരമാകുകയായിരുന്നു.





ജോലി ഇല്ലാത്തത് കൊണ്ട് തന്നെ കൂട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട് പോകുന്ന ആനന്ദിന് വീട്ടിലും പ്രശ്നം ഉണ്ടാകുമ്പോൾ അയാളെ അച്ഛൻ പുറത്തേക്ക് വിട്ടു പഠിപ്പിക്കുകയാണ്..പഠനത്തോടൊപ്പം ജോലിയും ചെയ്തു നാട്ടിലെ കടങ്ങൾ ഒക്കെ വീട്ടിയപ്പോൾ  അവന് പണ്ടത്തെ "ആപ്പ് "മോഹം വീണ്ടും വരികയാണ്.





അയാള് ഇടപഴകുന്ന നാട്ടിലെയും വിദേശത്തെയും പലരുടെയും ജീവിതവും കൂടി കാണിക്കുന്ന സിനിമ പലപ്പോഴും പറയുന്നത് ഇന്നിൻ്റെ യാഥാർത്ഥ്യങ്ങൾ തന്നെയാണ്.





കൂട്ടുകാർ എന്നത് അമൂല്യമായ നിധിയാണ്.അവർ എല്ലാ കാര്യത്തിനും നല്ല സമയത്തും മോശം സമയത്തും കൂടെ നിൽകുന്നവർ ആയിരിക്കുമെങ്കിൽ എന്ന സന്ദേശമാണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത്.





നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ച പലകാര്യങ്ങളും അവിടവിടെയായി നായകനും സംവിധായകനുമായ ആനന്ദ് കാട്ടിതരുന്നുണ്ട്....നമ്മൾ തകർന്നു തളർന്നു പോയാലും നമ്മളുടെ പഠിപ്പ് അതിനു താങ്ങാവും എന്നതും സ്വന്തം അഭിലാഷങ്ങളും ആഗ്രഹങ്ങളും ജീവിതത്തിൻ്റെ നല്ല നിലയിൽ ഉള്ള മുന്നോട്ടു പോകലിന് പലരും ഉപേക്ഷിക്കുന്നതും സിനിമ കാണിക്കുന്നുണ്ട്.


പ്ര.മോ.ദി.സം.


No comments:

Post a Comment