Tuesday, April 22, 2025

ബസൂക്ക

 

മലയാളത്തിൽ എപ്പോഴും അപ്ഡേറ്റ് ആയിട്ടുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ ഒരു ന്യൂ ജനറേഷൻ നടനെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതിനു മുൻപ് നമുക്ക് പറയാവുന്ന ഒരു പേര് മമ്മൂക്കയുടേതാണ്.പുതിയ താരങ്ങൾ പോലും മമ്മൂക്ക കഴിഞ്ഞാണ് അപ് ഡേറ്റ് ആവുന്നത്..




അദ്ദേഹം തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി..അതിൻ്റെ വിഷയങ്ങൾ ,അതിൽ ഉണ്ടാകുന്ന ഇടപെടലുകൾ അങ്ങിനെ ഓരോന്നും പുതിയ കാലത്തിനു അനുസരിച്ച് ആയിരിക്കും...പുതിയ പിള്ളേർ കൊണ്ടുവരുന്നതിനും മുന്നേ പുതിയ സംഗതികൾ അദ്ദേഹം പരിചയപ്പെടുത്തിയിരിക്കും..സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും..തുടക്കക്കാർക്ക് കൂടുതൽ ഡേറ്റ് കൊടുക്കുന്ന നടനും അദ്ദേഹം ആയിരിക്കും..അതുകൊണ്ടാണ് ഓരോ സിനിമയും വ്യത്യസ്തമാകുന്നത്.




ബസൂക്കയും അങ്ങിനെ പുതിയ ജനറേഷന് വേണ്ടിയുള്ള സിനിമയാണ്..മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തീം ആണ് ..അത് നല്ല സ്റ്റൈലിഷ് ആയിട്ട് പുതിയ സംവിധായകൻ  ദീനോ ഡെന്നിസ് അവതരിപ്പിച്ചിട്ടും ഉണ്ട്..ബസ്സിലെ ചില സീനുകളിൽ ലാഗ് ഉണ്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ സിനിമ കുറച്ചു വേഗത്തിൽ പോകുന്നത് കൊണ്ടൂ തന്നെ അതൊക്കെ മറന്നു കളയാം.



മധ്യ കേരളത്തിലെ ഗരുഡൻ തൂക്കം അടക്കം. ഈ സിനിമയിൽ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. മലയാള സിനിമ തീരെ ഉപയോഗിച്ചിട്ടില്ലാത്ത "മൈൻഡ് "ഗെയിം എന്ന ആശയം   പുതു തലമുറയുടെ  ഗെയിമിനോടുള്ള.  ആസക്തി   മനസ്സിൽ കണ്ട് കൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ്. ഈ ചിത്രം ക്ലൈമാക്സിൽ വലിയൊരു നേട്ടത്തിന് നായകൻ ഉപയോഗപ്പെടുത്തുന്നതും  കമ്പ്യൂട്ടർ ഗെയിമിന്  അഭിനിവേശം കൊണ്ട് അടിമപ്പെട്ട യുവാവിനെയാണ്.


പക്ഷേ ഈ സിനിമയെ ഡീഗ്രേഡ് ചെയ്തു കൊണ്ട് മറ്റൊരു സിനിമയെ കുറിച്ച് പലരും തള്ളി മറിക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണ് എന്ന് മനസ്സിലാവുന്നില്ല. ആ ചിത്രം ആണെങ്കിൽ തലയും വാലുമില്ലാതെ പോകുന്ന ഒരു സിനിമയും...ബസൂക്ക പോലെ അത് പ്രേക്ഷകന് ത്രിൽ ഉണ്ടാക്കുന്നും ഇല്ല..മമ്മൂക്കയെ ഇകഴ്ത്തി മറ്റൊരു നടനെ പൊക്കി കാണിക്കുവാൻ ഉള്ള ഒരു ഗൂഢാലോചനയും ഇതിന് പിന്നിൽ ഉണ്ടാകും.




അവസാനത്തെ പത്ത് പതിനഞ്ച് മിനിറ്റ് ചില ട്വിസ്‌റ്റ്, സസ്പൻസുകൾ ഉണ്ടെങ്കിലും മമ്മൂക്കയെ കോമാളി വേഷം കെട്ടിച്ചതിനോട് മാത്രം പൊരു ത്തപ്പെടുവാൻ കഴിയുന്നില്ല..അതുവരെ നല്ല സ്റ്റൈലിഷ് ലുക്കിൽ നല്ല രീതിയിൽ അഭിനയിച്ചു വന്ന മമ്മൂക്ക പിന്നീട് ഒരു "ഷൈൻ ടോം ചാക്കോ" പ്രേതം കൂടിയപോലെയുള്ള പ്രകടനം നിരാശപ്പെടുത്തി..ചിലരെയൊക്കെ അത് രസിപ്പിച്ചിരിക്കാം എങ്കിലും അതുവരെയുള്ള മൂഡ് വെച്ച് നല്ലവണ്ണം ആസ്വദിച്ച എനിക്ക് അത് ഒരുതരം കോമാളി കളിയായി തോന്നി...


പ്ര.മോ.ദി.സം

.

No comments:

Post a Comment