*ഒരു രാജ്യത്ത് ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യയിൽ ഒഴിച്ച് ലോകത്തിൽ എവിടെയും ജനങ്ങൾ ജാതിയും മതവും രാഷ്ട്രീയവും മറന്നു രാജ്യത്തിന് വേണ്ടി ഒന്നിച്ചു നിൽക്കും
*ഭരിക്കുന്നവരുടെ വീഴ്ച ഉണ്ടെങ്കിൽ പോലും തൽക്കാലം അതൊക്കെ മറന്നു രാജ്യത്തിനൊപ്പം നിൽക്കാൻ പലരുടെയും മതവും രാഷ്ട്രീയവും അനുവദിക്കുന്നില്ല.
*തീവ്രവാദത്തിന് മതമില്ല എങ്കിലും മതത്തിന് തീവ്രവാദ സ്വഭാവം ഉണ്ട്..അത് ഒളിച്ചു കടത്തുന്നതാണ് പരസ്യമായി പ്രകടിപ്പിക്കുന്നതിലും അപകടകരം.
*ജനിച്ചു ജീവിക്കുന്ന നാടിനെക്കാൾ മതവും രാഷ്ട്രീയവും നോക്കി സപ്പോർട്ട് കൊടുക്കുന്നവരാണ് മതേതര രാഷ്ട്രീയക്കാർ.
*എത്ര വലിയ മതേതരവാദികൾ ആണെങ്കിലും അവസരം
വരുമ്പോൾ അവനിലെ മതം സ്ഥാനത്തും അസ്ഥാനത്തും പുറത്തേക്ക് ഒഴുകും...ഈ സംഭവത്തിന് ശേഷം ചുറ്റുപാടും വെറുതെയൊന്നു ശ്രദ്ധിച്ചാൽ മതി.
*കൊല്ലപ്പെട്ടവരുടെ ലിസ്റ്റില് പോലും മതം തിരുകിക്കയറ്റി തീവ്രവാദികളെ പോലെ ജനങ്ങളെ താമ്മിലടിപ്പിക്കുന്ന രാഷ്ട്രീയക്കാർ. ഇവരും ഭീകരരും തമ്മിൽ വലിയ വ്യത്യാസം കാണാനില്ല.രണ്ടും രാജ്യദ്രോഹികൾ.
*വെള്ളപൊക്കം ,ഭൂകമ്പം മറ്റു ദുരന്തങ്ങൾ ഉണ്ടായപ്പോൾ എല്ലാം മറന്ന് സഹായിച്ച ഇന്ത്യാ രാജ്യത്തെ മതത്തിൻ്റെ പേരിൽ മാറ്റി നിർത്തി ശത്രുക്കൾക്ക് ഒപ്പം കൈകോർക്കുന്ന നന്ദിയില്ലാത്ത രാജ്യങ്ങൾ.
*മതപ്രാർഥനകൾക്കും മറ്റു ആചാരങ്ങൾക്കും വിലക്ക് കൽപ്പിച്ച എന്തിന് മുസ്ലിം സമുദായത്തെ തന്നെ സംശയത്തോടെ വീക്ഷിക്കുന്ന ചൈന , ഇന്ത്യയേയും പാകിസ്താനെയും ഒന്നിച്ചു തകർക്കുക എന്ന ചെന്നായയുടെ മനസ്സിലെ ലക്ഷ്യത്തോടെ ഭീകരരാഷ്ട്രത്തോടൊപ്പം കൈകോർക്കുന്നു.
*നമ്മുടെ നേതാക്കൾ തന്നെ രാജ്യത്തിന് എതിരെ നടത്തുന്ന പ്രസ്താവനകള് നമ്മൾക്ക് എതിരെ തെളിവായി ഉപയോഗിക്കുന്ന പാകിസ്ഥാൻ..നേതാക്കളുടെ ലക്ഷ്യം ഒന്നുമാത്രം നാല് വോട്ടിനു വേണ്ടിയുള്ള മത പ്രീണനം.ചിലർക്ക് ലക്ഷ്യം അധികാരം ചിലർക്ക് കുത്തിഥിരുപ്പു...
*മുൻപൊന്നും ഇല്ലാതിരുന്ന "മതേതരം" കാശ്മീർ ജനതകൾക്ക് വന്നത് ടൂറിസത്തിലെ അനന്തമായ സാധ്യതകൾ കൊണ്ടാണ്...ഈ സംഭവത്തോടെ അത് നഷ്ടപ്പെടും എന്നുള്ള വേവലാധികൾ അവർക്കുണ്ട്..അത് മാറ്റിയെടുക്കാൻ അധികാരികൾ പെട്ടെന്ന് ഇടപെടണം.
*കാശ്മീരിൻ്റെ തീവ്രവാദ സ്വഭാവം മടങ്ങി വരുന്നതിനു മുൻപ് വീണ്ടും അവിടെ ടൂറിസം പഴയപടിയിലേക്ക് വളരേണ്ടതുണ്ട്....ഇപ്പോഴും പുഴുകുത്തുകൾ അവിടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്..അതൊക്കെ എടുത്തു കളയണം.
* അവിടെ മരിച്ചു വീണവരെ മറന്നു ചില നന്മമരങ്ങളെ സൃഷ്ടിക്കാൻ ആവത് ശ്രമിച്ചു എങ്കിലും അതു നടക്കാതെ പോയത് പ്രാദേശിക സപ്പോർട്ട് കൂടി ഇല്ലാതെ ഭീകരർക്ക് ആക്രമണം നടത്താൻ കഴിയില്ല എന്നുള്ളതിൻ്റെ വീഡിയോ തെളിവുകൾ ദിനംപ്രതി പുറത്ത് വന്നത് കൊണ്ട് ആണ്.
*ഇപ്പൊൾ തമാശ ആയിട്ട് ആണെകിൽ പോലും ജനങ്ങൾ പറയുന്നുണ്ട് സുന്നത്ത് നടത്തി കൽമ ചൊല്ലുവാൻ പഠിച്ചാലേ ജീവിക്കാൻ രക്ഷയുള്ളൂ എന്ന്..ഭീകരവാദം ഒരു മതത്തിൽ മാത്രമല്ല ..ജയ് ശ്രീറാം വിളിക്കാത്തവരെ ആക്രമിക്കുന്ന സംഭവങ്ങൾ ഇവിടെത്തന്നെ ഉണ്ടായിട്ടുണ്ട്.
* മതത്തിൽ വിശ്വസിക്കുന്ന ആൾ ആണെങ്കിൽ ജനിച്ചു വളർന്ന മതത്തിൽ മരിക്കുന്നത് വരെ നട്ടെല്ല് നിവർത്തി ജീവിക്കുക...അല്ലെങ്കിൽ ജീവിതത്തിൽ ഉടനീളം താങ്കൾ താങ്കളെ തന്നെ വഞ്ചിച്ചു കൊണ്ടിരിക്കും..
പ്ര.മോ.ദി.സം
No comments:
Post a Comment