Tuesday, April 29, 2025

കുടുംബസ്ത്രീയും കുഞ്ഞാടും

 

ഒരു കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കണം എങ്കിൽ അംഗങ്ങൾ തമ്മിൽ നല്ല ചേർച്ചയും സഹകരണവും ഉണ്ടാകണം..പലപ്പോഴും പല കുടുംബത്തിലും സംഭവിക്കുന്നത് ഈ ഒളിച്ചു കളികളുടെ പ്രശ്നമാണ്.



ഒരു ഭാര്യ ഭർത്ത ബന്ധത്തിലെ വിള്ളലുകൾ ഉണ്ടാകുന്നത് പ്രധാന കാരണം തമ്മിൽ തമ്മിൽ ഉടലെടുക്കുന്ന സംശയത്തിൽ കൂടിയായിരിക്കും...അവർ പരസ്പരം തുറന്നു പറയേണ്ട കാര്യങ്ങള് കൂടി വെക്കുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.




സർക്കാരിൻ്റെ അവാര്ഡ് ഒക്കെ വാങ്ങി പേരെടുത്തു നാട്ടിൽ ചാർജ് എടുത്ത സി. ഐ ക്ക് തലവേദനയായി നാട്ടിൽ മോഷണങ്ങൾ പെരുകുന്നു. ഏതു വിധേനയും ശ്രമിച്ചിട്ടും കള്ളനെ പോയിട്ട് ഒരു തെളിവ് പോലും കിട്ടുന്നുമില്ല.



മുൻപത്തെ സ്റ്റേഷനിലും അടിക്കടി ഉണ്ടാകുന്ന മോഷണം കണ്ടുപിടിക്കാൻ പറ്റാത്തത് കൊണ്ട്  സ്ഥലമാറ്റം കിട്ടിയ അയാൾക്ക് ഇത് കൂടിയായപ്പോൾ മേലുദ്യോഗസ്ഥൻ താക്കീത് നൽകുന്നു.



തന്നെ മാത്രം ടാർഗറ്റ് ചെയ്യുന്ന കള്ളനെ തേടി അയാള് നാട്ടിലെ കൂട്ടുകാരെ ചേർത്ത് പിടിച്ചു  അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമ്പോൾ പഴയ കുറെയേറെ സംഭവങ്ങൾ പുറത്ത് വരികയാണ്.




പോലീസിൻ്റെയും അയാളുടെ അന്വേഷണത്തിൻ്റെയും അതിനിടയിൽ  സംശയം കൊണ്ട് തകരാൻ പോകുന്ന ഒരു കുടുംബത്തിൻ്റെയും ഒരു ഗാനമേള ട്രൂപ്പിൻ്റെയും   കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് പി ശ്രീനിവാസൻ ആണ്.


ചിത്രത്തിൻ്റെ നീളം വലിയ പ്രശ്നം തന്നെയാണ്.വേണ്ടാത്ത കുറെയേറെ സീനുകൾ ഉണ്ട് അതൊക്കെ വെട്ടി ഒതുക്കിയെങ്കിൽ കുറച്ചു കൂടി ആസ്വാദ്യമായേനെ... അന്ന രാജൻ,ധ്യാൻ ശ്രീനിവാസൻ,സലിംകുമാർ,ഷാജോൺ,ഗിന്നസ് പക്രു,മണിയൻപിള്ള രാജു എന്നിവർ അഭിനയിച്ച ചിത്രം സീരിയൽ നിലവാരം പോലും പുലർത്തുന്നില്ല.


പ്ര.മോ.ദി.സം

No comments:

Post a Comment