സുരേഷ്ഗോപിയുടെ പുത്രൻ മാധവ് സുരേഷ്ഗോപി,സൗത്ത് ഇന്ത്യയിലെ മികച്ചതും നല്ലസിനിമകൾ നിർമ്മിക്കുന്ന സൂപ്പർ ഗുഡ് ഫിലിംസ്,കുറെ പുതുമുഖങ്ങൾ ഒക്കെ ചേർന്ന് അണിയിച്ചൊരുക്കിയ ഒരു ചെറിയ ചിത്രമാണ് കുമ്മാട്ടിക്കളി.
ഒരു കുമ്മാട്ടിക്കളി ദിവസം അവിടുത്തെ അരയത്തിക്ക് കിട്ടുന്ന അനാഥരായ അഞ്ചുപേരെ അവർ നല്ലപോലെ വളർത്തുന്നു.കടലിലും പുറത്തും ജോലി ചെയ്തും മറ്റും അവർ സന്തോഷത്തോടെ കടപ്പുറത്ത് ജീവിക്കുന്നു.
കടലും കടപ്പുറവും അടക്കിവാഴുന്ന് മുതലാളിയിൽ നിന്ന് കടം വാങ്ങി കടപ്പുറത്ത് റെസ്റ്റോറൻ്റ് തുടന്നുന്ന അവർക്ക് അയാളുടെ അനിയനും കൂട്ടരും വന്നു മദ്യപിച്ചും പെണ്ണുപിടിച്ചും അലോരസം സൃഷ്ടിച്ചപ്പോൾ പ്രതികരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.
അതു അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. സന്തോഷമായി കഴിഞ്ഞിരുന്ന അവരിൽ സംഘർഷം ഉണ്ടാക്കുന്നു.പിന്നീട് അങ്ങോട്ട് അവരുടെ നിലനിൽപ്പിൻ്റെ ചെറുത്തുനിൽപ്പിൻ്റെ കഥയാണ് കുമ്മാട്ടികളി.
അതിനിടയിൽ ചില പ്രേമങ്ങളും സംഭവങ്ങളും പാട്ടുകളും കൊണ്ട് സിനിമ പതിവ് രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. നമ്മൾ പ്രതീക്ഷിക്കുന്ന ചില സംഭവങ്ങളിൽ നിന്നും വഴിമാറി മറ്റിടത്തേക്ക് പോകുമ്പോൾ തന്നെയാണ് സിനിമയുടെ ഗതിയും മാറുന്നത്.
വലിയ പുതുമ ഒന്നും ചിത്രത്തിൽ ഇല്ല എങ്കിലും ഉള്ള കഥാപാത്രങ്ങളെ അതും പുതുമുഖങ്ങളെ ഒക്കെ കറക്ടായി പ്ലേസ് ചെയ്തു കൊണ്ട് നല്ല രസകരമായി കഥ പറഞ്ഞു പോകുന്നുണ്ട്.
ഇൻ്റർവെൽ കഴിഞ്ഞാൽ കാണിക്കുന്ന ഫ്‌ളാഷ്ബാക്ക് അരയത്തിയായ സ്തീയുടെ ഭൂതകാലം കാണിക്കുന്നുണ്ട്.ഒറ്റയ്ക്ക് അവർ എങ്ങിനെ ആ കരയിൽ ജീവിക്കുന്നു എന്നതും അവർക്ക് ഇവരെയൊക്കെ വളർത്തി വലുതാക്കാൻ ഉള്ള പ്രാപ്തിയും ധൈരൃവും എങ്ങിനെ കൈവന്നു എന്നതിനുള്ള പ്രേക്ഷകൻ്റെ സംശയം അത് മാറ്റിക്കൊടുക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment