ഒരു സിനിമ ഏറെക്കുറെ ഒരു ഫ്ളാറ്റിലെ ഒന്നു രണ്ടു മുറിയിൽ അതും ഒരാളും അവർക്കു വരുന്ന കോളുകളും അവർ വിളിക്കുന്ന കോളുകളും കൊണ്ട് മാത്രം മുന്നോട്ട് പോകുന്നത് കണ്ടിട്ടുണ്ടോ?
ചിലപ്പോൾ ശരിക്കും പ്രേക്ഷകന് ബോറടിക്കേണ്ട കാര്യം ദേവരാജ് ഭരണി എന്ന സംവിധായകൻ സമർത്ഥമായി ത്രിൽ അടിപ്പിച്ചു മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്.
ഒരു ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൻ്റെ അന്വേഷണം നടത്താൻ വരുന്ന ഇൻസ്‌പെക്ടറോട് കൊല ചെയ്തയാൾ കാര്യങ്ങള് തുറന്നു പറയുന്നതാണ് ഇതിവൃത്തം.
അതു നമ്മളെ പല കാര്യങ്ങളിലേക്ക് കൊണ്ട് പോകുന്നു.ഫോണിൽ കൂടിയാണ് സംഭവങ്ങൾ ഒക്കെ വിശദീകരിക്കുന്നത് എങ്കിൽ കൂടി ഓരോന്നും നമുക്ക് മുന്നിൽ അനുഭവപ്പെടുന്നത് പോലെ സാധ്യമാക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഒരു സ്ത്രീക്ക് ഒരു ദിവസം തന്നെ ഇത്രക്ക് പ്രശ്നങ്ങൾ വന്നു ചേര്മോ എന്ന് നമ്മളെ ചിന്തിപ്പിക്കുന്ന സിനിമ.പക്ഷേ സിറ്റുവേഷൻ അനുസരിച്ച് അങ്ങിനെയൊക്കെ സംഭവിക്കുവാൻ സാധ്യതയുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.
ആനന്ദി ആണ് മുഴുവൻ സീനുകളിലും ഉള്ളതെങ്കിൽ കൂടി മറ്റുള്ളവർ ശബ്ദം കൊണ്ട് കഥാപാത്രം ആകുന്നത് പുതുണയുണ്ട്.,വരലക്ഷ്മി,ജോൺ വിജയ് എന്നിവർ കൂടി അഭിനയിച്ച സിനിമ ഒരു സ്ത്രീ ക്കു അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അതിനു കൂടെ നിൽക്കാതെ അത് മുതലെടുക്കാൻ ശ്രമിക്കുന്നവരെ കുറിച്ചും സംസാരിക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment