Saturday, April 26, 2025

പെരുസ്

 

പെരുസ് ഇനി പറഞാൽ തമിഴിൽ രണ്ടു അർഥം ഉണ്ട് വലിയതിനെയും വലിയവരെയും അത് സൂചിപ്പിക്കുന്നു..ഇതിൽ സിനിമ ഏതാണ് ഉദ്ദേശിച്ചിരുന്നത് എന്നു സിനിമ കാണുമ്പോൾ നമുക്ക് കൺഫ്യൂഷൻ ആക്കുന്നു എങ്കിലും നല്ലവണ്ണം ശ്രദ്ധിച്ചാൽ അതേതെന്നു മനസ്സിലാക്കാം.




മരണം എന്ന് പറയുന്നത് ദുഃഖവും വിഷാദവും ആയിരിക്കും..എന്നാല് ഒരു മരണത്തെ വെച്ച് എത്ര നന്നായി കോമഡി ചെയ്തിരിക്കുന്നു എന്നു കാണണം എന്നുണ്ടെങ്കിൽ ഈ സിനിമ കണ്ടാൽ മതി.തുടക്കം മുതൽ ചെറിയൊരു ഭാഗം ഒഴിച്ച് ഒടുക്കം വരെ നമ്മളെ ചിരിപ്പിക്കും..തമിഴു അറിയുന്നവർക്ക് മാത്രമാണ് ആസ്വദിക്കുവാൻ കഴിയുക കാരണം അധിക തമാശകളും സംഭാഷണങ്ങളിൽ നിന്നുമാണ്.






ഒരു സിംഹള സിനിമയുടെ റീമേക്ക് ആണെങ്കിൽ പോലും അത് നമ്മുടെ തമിഴു സംസ്കാരത്തിന് അനുസൃതമായി കുടുംബ പ്രേക്ഷകരിലേക്ക് എത്തുവാൻ പാളി പോകുമായിരുന്ന ഒരു വിഷയം  വളരെ നല്ല നിലയിൽ അവതരിപ്പിച്ചിട്ടുണ്ട് ഇളങ്കോ രാം എന്ന സംവിധായകൻ.






നാട്ടുകാരിൽ നല്ല ഇമേജ് ഉണ്ടായിരുന്ന പേരിയവൻ ടിവി കണ്ട് കൊണ്ട് നിൽകുമ്പോൾ പൊടുന്നനെ മരണപ്പെടുന്നു.വീട്ടിൽ എത്തിയ മകൻ മരിച്ചു കിടക്കുന്ന അപ്പനെ കാണുന്നുണ്ട് എങ്കിലും അദ്ദേഹത്തിൻ്റെ ശവശരീരം നാട്ടുകാരെ കാണിക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു..സ്വകാര്യഭാഗത്തിൻ്റെ "പെരുസ്' " പരിണാമം തന്നെയായിരുന്നു വിഷയം.








അതൊഴിവാക്കാൻ മക്കളും അമ്മയും മരുമക്കളും ചെയ്യുന്ന പ്രവർത്തികൾ ആണ് ചിരി പടർത്തുന്നത്.ഇടവേള വരെ തമാശകൊണ്ട് ചിരിപ്പിക്കുന്ന ചിത്രം പിന്നീട് കുറച്ചു സമയം ഗൗരവം ആകുന്നുണ്ട് എങ്കിലും പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ പിന്നെയും ചിരിയിലേക്ക് പോകുന്നുണ്ട്.





അവസാനമെന്ത് ആകും എന്ന് നമുക്ക് ആശങ്ക ഉണ്ടാകും എങ്കിലും അതു വളരെ സമർത്ഥമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് .


പ്ര.മോ.ദി.സം 

No comments:

Post a Comment