Monday, April 21, 2025

കോർട്ട് - STATE vs A NOBODY

 

ചില നടന്മാർ ഉണ്ട് സംവിധായകർ ഉണ്ട് അവർക്ക് ചില തീമുകൾ ഇഷ്ടപ്പെടും എങ്കിലും  വിണ്ണിൽ നിന്നും ഇറങ്ങി വരുവാൻ ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അതിൽ അഭിനയിക്കാൻ അല്ലെങ്കിൽ സംവിധാനം ചെയ്യുവാൻ നിർവാഹം ഇല്ലാതെ പോകുന്നു.






അതുകൊണ്ട് ഏത് വിധേനയെങ്കിലും അതിൻ്റെ ഭാഗമാകണം എന്നുള്ള അതിയായ ആഗ്രഹം കൊണ്ട് അത്തരം കൊച്ചു ചിത്രങ്ങൾ അവർ നിർമ്മിക്കുന്നു..പാ രഞ്ജിത്ത്,ലോകേഷ് കനകകുമാർ,സൂര്യ,ജ്യോതിക തുടങ്ങി ഇവിടെ ഫഹദും നസ്രിയയും വരെ ഉണ്ട്...തെലുങ്കിൽ നാനി എന്ന സൂപ്പർ താരം അങ്ങിനെ കൈകൊടുത്ത ചിത്രമാണ് ഇത്.




പേരൂപോലെ ഫുൾ ടൈം കോർട്ട് ഡ്രാമയായ ചിത്രം അഭിനയിച്ചവർ ഒക്കെ,അണിയറയിൽ ഉളളവർ ഒക്കെ പുതുമുഖം ആണെങ്കിൽ പോലും ഒരു നിമിഷം പോലും വെറുപ്പിക്കാതെ നല്ല രീതിയിൽ എടുത്തിരിക്കുന്നു.



നമ്മുടെ നാട്ടിൽ ഇപ്പൊൾ ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്ന നിയമമാണ് പോക്സോ...അത്യാവശ്യം ആണെങ്കിൽ പോലും അതിൻ്റെ  ദുരുപയോഗം കൊണ്ട് പലപ്പോഴും നിരപരാധികൾ പലപ്പോഴും കുറ്റവാളികൾ ആയിപോകുന്നു.



രാഷ്ട്രീയ പകപോക്കൽ തുടങ്ങി വ്യക്തിവിരോധം പോലും ഈ നിയമം ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് കാട്ടി അധികൃതരുടെ കണ്ണുതുറപ്പിക്കാൻ ചെറിയൊരു ശ്രമം നടത്തുന്നുണ്ട്.



ഇപ്പൊൾ ഒറ്റിറ്റിയീൽ വന്നിരിക്കുന്ന ഈ തെലുങ്ക് മൊഴിമാറ്റ കൊച്ചുചിത്രം കാണുന്നത് കൊണ്ട് സമയവും പണവും നഷ്ടപ്പെടുന്നില്ല.


പ്ര.മോ.ദി.സം

No comments:

Post a Comment