Friday, April 18, 2025

ആലപ്പുഴ ജിംഖാന

 

മലയാളത്തിൽ ഈ വിഷു കാലത്ത് ഇറങ്ങിയ മികച്ച മലയാളം ചിത്രം എന്ന തള്ളിമറിക്കൽ കേട്ടാണ് ഈ സിനിമ കാണുവാൻ പോയത്.ഇതാണ് മികച്ച ചിത്രം എങ്കിൽ മറ്റുള്ളവയുടെ സ്ഥിതി എന്തായിരിക്കും എന്ന് വെറുതെ ചിന്തിച്ചു പോയി.



ഭാഗ്യം കൊണ്ട് ഔട്ട് ഓഫ് സ്റ്റേഷൻ ആയതു കൊണ്ട് മാത്രം വിഷുവിന് വന്ന മറ്റു ചിത്രങ്ങൾ കണ്ടില്ല..അജിത്ത് ഫാൻ ആയതു കൊണ്ടു തന്നെ ആദ്യത്തെ ദിവസം തന്നെ G.B.U ,അതങ്ങ് വെടിപ്പായി കണ്ടൂ.. ഫാൻബോയ് സംവിധാനം ആയതു കൊണ്ട് തന്നെ എന്നെ പോലെയുള്ള ഫാൻസിന് വേണ്ടത് ഒക്കെ വെടിപ്പായി ചെയ്തു വെച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ മുന്നൂറ് കോടി കഴിഞ്ഞും മുന്നോട്ട് പോകുകയാണ്.


ചിലപ്പോൾ ഖാലിദ് റഹ്മാൻ,അല്ലെങ്കിൽ നസ്‌ലൈൻ അതുമല്ലെങ്കിൽ ലുക്ക്മാൻ ഫാൻസിന് ഉള്ള പടമായിരിക്കും.ഞാൻ അവരുടെ ഫാൻ അല്ലാത്തത് കൊണ്ട് രസിക്കാത്തത് ആവും..ചിലപ്പോൾ "തന്ത വൈബ്" ഇഫക്ട് ആയിരിക്കും.


തലയും വാലും ഇല്ലാത്ത ജീവി എന്നൊക്കെ കേട്ടിട്ടുണ്ട്.എന്നാല് അങ്ങനത്തെ ഒരു സിനിമ കണ്ട പ്രതീതിയാണ് ഉണ്ടായത്..കഥയോ ഒന്നും ഇല്ലാതെ എന്തൊക്കെയോ ചെയ്തു വെച്ചിരിക്കൂന്നൂ..അവസാനിച്ചത് പോലും പലരും അറിഞ്ഞിട്ടില്ലായിരുന്നു..ലൈറ്റ് തെളിഞ്ഞപ്പോൾ പലരുടെയും മുഖത്തിൽ ഒരു തൃപ്തിയില്ലായ്മ കണ്ടൂ..പലരും ഒന്ന് രണ്ട് സീനിൽ ചിരിക്കുന്നത് കേട്ടു എന്തിനാണ് എന്ന് എനിക്ക് മനസ്സിലായും ഇല്ല...മുൻപേ പറഞ്ഞ "വൈബ്"ആയിരിക്കും.


ഗ്രേസ് മാർക്കിന് വേണ്ടി അധികം ആരും ഇല്ലാത്ത ബോക്സിങ് സ്വീകരിക്കുന്നതും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പ്രശ്നങ്ങളുമാണ് സംവിധായകൻ പറയാൻ ശ്രമിച്ചത്..ഇദ്ദേഹത്തിൻ്റെ മുൻകാല ചിത്രങ്ങളിൽ അനുരാഗ കരിക്കിൻ വെള്ളവും ഉണ്ടയും ഇഷ്ടപ്പെട്ടിരുന്നു.. തല്ല്മാലയും ബോറടിപ്പിക്കാതെ പോയ ചിത്രമായിരുന്നു.ലൗ വിനേകുറിച്ച് ഓർമയിൽ ഇല്ല..



ബോക്‌സിംഗിന് ഇടയിൽ ജയ്ക്കാമായിരുന്ന മത്സരത്തിൽ നിന്നും "ഗണപതി" വാക്കോവർ വാങ്ങുന്നത് ആനാട്ടിലെ പിള്ളേരുടെ അടി ഭീഷണിക്കു വഴങ്ങി മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടിയാണെന്ന് പറയുന്നുണ്ട് ,.എന്നാല് അതെ പിള്ളേരുടെ അടി വാങ്ങി കൂട്ടുമ്പോൾ അയാള് ചിന്തിക്കുന്നു റിംഗിൽ ജയിച്ചാൽ മതിയായിരുന്നു എന്ന്...അങ്ങിനെ ലോജിക്ക് ഇല്ലാത്ത കാര്യങ്ങൾ..





ഇങ്ങിനെയുള്ള കുറെ "ഉടായിപ്പ്" സംഭവങ്ങൾ നിറയെ കുത്തി നിറച്ച് ഒരു ചിത്രം..യുവാക്കളുടെ ചിത്രം ആയതിനാൽ 2K കിഡ്സ് സിനിമ കാണുമായിരിക്കും..നമ്മളെ കൊണ്ട് വയ്യേ...


പ്ര.മോ.ദി.സം

No comments:

Post a Comment