Tuesday, April 22, 2025

മരണമാസ്

 

മുൻപ് തൊണ്ണൂറുകളിൽ ജഗദീഷ് ,സിദ്ദിക്ക് സിനിമകൾക്ക് ഭയങ്കര ഓഡിയൻസ് സപ്പോർട്ട് കിട്ടിയിരുന്ന സമയമായിരുന്നു..അതുകൊണ്ട് തന്നെ സൂപ്പർ താരങ്ങളുടെ ഡേറ്റ് കിട്ടാത്ത സൂപ്പർ സംവിധായകർ വരെ ഇവരെ വെച്ച് പടം പിടിച്ചു....ജനങ്ങൾ സ്വീകരിച്ചപ്പോൾ ഇവർ അക്കാലത്ത് സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ ആവശ്യപ്പെടുന്ന നിലക്ക് തരംഗമായി.




അതുകൊണ്ട് തന്നെ ഇവർ കിട്ടാവുന്ന മാക്സിമം സിനിമകൾ എടുത്തു അഭിനയിക്കുവാൻ തുടങ്ങി.. ഇതിൻ്റെ പരിണിതഫലം എന്താണെന്ന് വെച്ചാൽ ജനങ്ങൾക്ക് മടുപ്പ് അനുഭവപെട്ടു തുടങ്ങിയത് കൊണ്ട് ചിത്രങ്ങൾക്ക് പിന്നെ വലിയ മാർക്കറ്റ് ഇല്ലാത്ത അവസ്ഥയായി.ചിത്രങ്ങൾ പൊട്ടാനും തുടങ്ങി..




എങ്കിലും രണ്ടുപേരും മികച്ച നടന്മാർ ആയതുകൊണ്ട് സിനിമയിൽ നിന്നും ഔട്ട് ആയില്ല..അവർ ഇന്നും ഫീൽഡിൽ പിടിച്ചു നിൽകുന്നുണ്ട്..എന്നാല് ബേ സിൽ ജോസഫ് എന്ന സംവിധായകനായ നടൻ്റെ സ്ഥിതി അതല്ല...അഭിനയം എന്നത് ചില സിനിമകളിലെ മിന്നലാട്ടം അല്ലാതെ അത് അടുത്തുകൂടി പോയിട്ടില്ല..അതുകൊണ്ട് ഇനിയെങ്കിലും ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ നല്ല തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ പെ ട്ടുപോകും.




ഇങ്ങിനെ കുറെയേറെ ചിത്രങ്ങൾ അടുപ്പിച്ചു  ആരുടെയൊക്കെയോ തലവരകൊണ്ട് രക്ഷപെട്ടു പോകുന്നു എന്ന് കരുതി കിട്ടുന്നത് മുഴുവൻ എടുത്തു തലയിൽ കുത്തിത്തിരുകി കയറ്റിയാൽ മികച്ച സിനിമകൾ ചെയ്ത സംവിധായകൻ ആണെന്നത് പോലും ജനം മറന്നു പോകും...




ഒരു സീരിയൽ കില്ലർ,ഒരു ബസ് ജീവനക്കാർ,ഒരു കഞ്ചാവ് ന്യൂ ജനറേഷൻ,ഒരു ന്യൂ ജനറേഷൻ കാമുകി, പിന്നെ ഞരമ്പ് രോഗിയായ അമ്മാവൻ ഇവർ ഒക്കെ ചേർന്നുള്ള ഒന്നു രണ്ടു ദിവസത്തെ അവരാതം ആണ് സിനിമ..അധികവും രംഗങ്ങൾ നടക്കുന്നത് രാത്രിയിൽ അതും ഒരു ബസ്സിൽ...സീരിയൽ കില്ലർ എന്തുകൊണ്ട് പഴം വായിൽ തിരുകി കൊല്ലുന്നു എന്നതിൽ മാത്രം അല്പം ചിരിക്കാൻ പറ്റും...




ഹാസ്യത്തിന് വേണ്ടിയാണ് ശ്രമിച്ചത് എങ്കിലും അതിൻ്റെ അയലത്ത് കൂടി പോകുവാൻ പോലും കഴിഞ്ഞിട്ടില്ല...പ്രേക്ഷകരെ സിനിമ കാണുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ഇതുപോലെ ഉള്ള മരണമാസ്സുകൾ ആണെന്ന് അണിയറക്കാർ ഓർക്കുന്നത് നല്ലതായിരിക്കും ..ഇത്തരം ചിത്രങ്ങൾ ഒക്കെ ഒരു ഇരുപതു കൊല്ലം മുൻപേ എങ്കിലും വെള്ളിത്തിരയിൽ വരേണ്ടിയിരുന്നു.


പ്ര.മോ.ദി.സം 

No comments:

Post a Comment