Friday, April 25, 2025

സിക്കന്ധർ

 

മുരുഗദാസ് മികച്ച സംവിധായകൻ ആയിരുന്നു..ദീന,രമണ,തുപ്പാക്കി,ഗജനി അടക്കം മികച്ച ചിത്രങ്ങൾ കൊണ്ട് നമ്മളെ അംബരിപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ നിന്ന് പ്രേക്ഷകർ പലതും പ്രതീക്ഷിക്കും.


പക്ഷേ അടുത്തകാലത്ത് അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കഴിവ് പ്രകടിപ്പിക്കുവാൻ കഴിയുന്നില്ല..ഒരു സിനിമ എന്ന് പറയുമ്പോൾ അത് ഇപ്പോഴത്തെ കാലത്ത് കാണികൾക്ക് എന്തെങ്കിലും എൻ്റർടെയിനർ ആയിരിക്കണം .അറ്റ് ലീസ്റ്റ് അവനു സിനിമകണ്ട് കൊള്ളാം എന്നെങ്കിലും തോന്നണം.



 അല്ലെങ്കിൽ ഒന്നാമത്തെ ദിവസം തന്നെ അവർ സിനിമയെ കുറിച്ച് നവമാധ്യമങ്ങളിൽ കൂടി എല്ലാവരുമായി പങ്കുവെക്കാൻ തുടങ്ങും. അതനുസരിച്ച് ആയിരിക്കും പിന്നീട് ഉള്ള സിനിമയുടെ നിലനിൽപ്പ്.


സിക്കന്ധർ എന്ന സിനിമ എനിക്ക്  ഇക്കാലത്ത് ഒരു തരം കോമഡി  ആയിട്ടാണ് തോന്നിയതും..രാജ കാലഘട്ടം കഴിഞ്ഞിട്ടും ഇപ്പോഴും രാജാവിനെ പോലെ കഴിയുന്ന സഞ്ജയ്  രാജാവും രാജ്ഞിയും രാജ്കോട്ടിൽ മുഴുവൻ പ്രജകളെയും സംരക്ഷിച്ചു പോകുമ്പോൾ  മുംബൈയിലെ മന്ത്രി പുത്രനുമായി ചില പ്രശ്നങ്ങൾ ഉണ്ടാവുന്നു.



അതിൻ്റെ അകമ്പടിയായി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രാജ്ഞി കൊല്ലപ്പെടുന്നു. രാജ്ഞിയുടെ ഓർഗൻ മുംബൈയിലെ മൂന്നു പേർക്ക് അവളുടെ സമ്മതത്തോടെ ദാനം ചെയ്യുമ്പോൾ സഞ്ജയ്  അവരെ തേടി മുംബൈക്ക് പുറപ്പെടുകയാണ്.



മൂന്നുപേരും വ്യതസ്തമായ പ്രശ്നങ്ങളിൽ പെട്ട് ഉഴലു മ്പോൾ അവർക്ക് നന്മമരമായി അവർക്കൊപ്പം ബോംബയിലെ ചേരിയിലും മറ്റും ജീവിച്ചു അവരുടെ പ്രശ്നങ്ങൾ ഒക്കെ നീക്കി കൊടുക്കുവാൻ പ്രയത്‌നിക്കുകയാണ്.


അതിനിടയിൽ മന്ത്രിയുടെയും പുത്രൻ്റെയും പ്രതികാരവും അടിയും പിടിയും കൊലപാതകവും ഒക്കെയായി സിനിമ മുന്നോട്ട് പോകുകയാണ്.ഇടക്കിടക്ക് പാട്ടും അടിയുമൊക്കെയായി നമ്മളെ ഒന്ന് ഉണർത്തും.



മുൻപൊക്കെ സൽമാൻ്റെ സിനിമ എന്ന് പറഞ്ഞാല് കണ്ടിരിക്കാം എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു..മുരുഗദാസിൻ്റെ സിനിമകൾ പോലെ അടുത്തകാലത്ത് സൽമാൻ്റെ സിനിമയും ദാരിദ്ര്യം തന്നെയാണ്.


പ്ര.മോ.ദി.സം


No comments:

Post a Comment