Sunday, October 31, 2021

തിങ്കളാഴ്ച നിശ്ചയം

 



അച്ചനും അമ്മയും വളരെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ മകൾ പ്രായപൂർത്തിയായ ശേഷം അതെ അച്ഛനെയും അമ്മയെയും ധി ക്കരിച്ച് ഒരുത്തൻ്റെ കൂടെ ഇറങ്ങി പോകുമ്പോൾ അവർക്കുണ്ടാകുന്ന വിഷമം ഈ മക്കളൊക്കെ എപ്പോഴെങ്കിലും  ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സമൂഹത്തിൽ അവർക്കുണ്ടാകുന്ന മാനഹാനിയും പേര് ദോഷവും എത്രകാലം നിലനിൽക്കും എന്ന് അവരിൽ എത്ര പേര് മനസ്സിലാക്കിയിട്ടുണ്ട്?



ജയചന്ദ്രൻ എന്ന ഇപ്പൊൾ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും കല്ലെറിയുന്ന 

 അനുപമയുടെ അച്ഛനും തൻ്റെ കുടുംബത്തിൽ ഉണ്ടായ മാനഹാനി ഇല്ലാതാക്കുവാൻ ചില

 " പ്രവർത്തികൾ" ഒക്കെ നടത്തി.. അയാള്ക്ക് ഒരു അച്ഛൻ എന്ന നിലയിൽ ആണ് അതൊക്കെ ചെയ്യേണ്ടി വന്നത്..തെറ്റാണെങ്കിൽ പോലും മാനുഷിക പരിഗണന വെച്ച് നോക്കുക ആണെങ്കിൽ അയാള് ചെയ്തത് "ശരി" തന്നെയാണ് എന്നെ ഞാൻ പറയൂ....കുടുംബത്തിൽ ഒതുക്കി വെക്കേണ്ട ചില വിഷയങ്ങൾ നാട്ടുകാരെ മൊത്തം അറിയിച്ചു വഷളാക്കിയത് ആ മോളു തന്നെയല്ലേ...? ആ അച്ഛൻ്റെ നൊമ്പരങ്ങൾ അവർ അനുഭവിച്ച വേദനകൾക്ക് ആരു ആശ്വാസം നൽകും? അങ്ങിനെ ഉള്ള ഒരു കഥ തന്നെയാണ് ഇതും...






മലയാളത്തിലെ കൊലകൊമ്പൻ മാർ സൂപ്പർ സ്റാരുകളെ വരെ വെച്ച്  പരിശ്രമിച്ചു പരാജയപ്പെട്ട താണ് ഒരു സിനിമ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ കാണിപ്പികുക എന്നത്.എന്നാല് കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം കലാകാരന്മാർ പുതുമുഖങ്ങളെ മാത്രം വെച്ച് എല്ലാവർക്കും രസിക്കുന്ന ഒരു സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന സിനിമ ചെയ്തിരിക്കുന്നു...അത് രണ്ടു  സ്റ്റേറ്റ് അവാർഡുകളും കരസ്ഥമാക്കി എങ്കിൽ പണി അറിയുന്നവർ എടുത്ത സിനിമ തന്നെ ആയിരിക്കണം അത്. കഥയും സംവിധാനവും ചെയ്ത സെന്ന ഹെഗ്ഡെ നമുക്ക് പ്രിയകരം ആകുന്നത് അത് കൊണ്ടാണ്.  ഭാവിയിൽ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും അവർ.



ഈ സിനിമ പറയുന്ന കഥ സമകാലികം ആണെങ്കിൽ പോലും അവാര്ഡ് സിനിമ എന്ന പേരിൽ ഒതുക്കി നിർത്തുവാൻ പറ്റില്ല.ഇതിലെ ഓരോ കഥാപാത്രവും നമ്മുടെ ചുറ്റിലും ഉള്ള നമുക്ക് അറിയാവുന്ന നാട്ടുകാർ ആണ്....ഇത് ഒ ടീ ടീ യില്  മാത്രം ഒതുക്കി വെക്കേണ്ട ഒരു സിനിമ അല്ല..നമ്മൾ ഓരോരുത്തരും കണ്ടു ചർച്ച ചെയ്ത് ഇതിൻ്റെ ആശയങ്ങൾ എല്ലാവരിലും എത്തിക്കണം ..അങ്ങിനെ ഈ സിനിമ വലിയ വിജയം ആക്കി മാറ്റണം.


ഇത്തരം ഒരു ചിത്രം മലയാളിക്ക് സമ്മാനിച്ച ഇതിൻ്റെ അണിയറ പ്രവർത്തകരെ നിങ്ങൾക്ക് ഒരായിരം പൂച്ചെണ്ടുകൾ...


പ്ര.മോ.ദി.സം

No comments:

Post a Comment